Look into the Word Of God and walk in Faith, do not look situations (ദൈവവചനത്തിലേക്ക് നോക്കുക, വിശ്വാസത്തിൽ നടക്കുക, സാഹചര്യങ്ങൾ നോക്കരുത്)

“22 ഉടനെ യേശു താൻ പുരുഷാരത്തെ പറഞ്ഞയക്കുന്നതിന്നിടയിൽ ശിഷ്യന്മാർ പടകിൽ കയറി, തനിക്കുമുമ്പായി അക്കരെക്കു പേകുവാൻ അവരെ നിർബന്ധിച്ചു.
23 അവൻ പുരുഷാരത്തെ പറഞ്ഞയച്ചിട്ടു പ്രാർത്ഥിപ്പാൻ തനിയെ മലയിൽ കയറിപ്പോയി; വൈകുന്നേരം ആയപ്പോൾ ഏകനായി അവിടെ ഇരുന്നു.
24 പടകോ കരവിട്ടു പലനാഴിക ദൂരത്തായി, കാറ്റു പ്രതികൂലമാകകൊണ്ടു തിരകളാൽ വലഞ്ഞിരുന്നു.
25 രാത്രിയിലെ നാലാം യാമത്തിൽ അവൻ കടലിന്മേൽ നടന്നു അവരുടെ അടുക്കൽ വന്നു.
26 അവൻ കടലിന്മേൽ നടക്കുന്നതു കണ്ടിട്ടു ശിഷ്യന്മാർ ഭ്രമിച്ചു: അതു ഒരു ഭൂതം എന്നു പറഞ്ഞു പേടിച്ചു നിലവിളിച്ചു.
27 ഉടനെ യേശു അവരോടു: “ധൈര്യപ്പെടുവിൻ; ഞാൻ ആകുന്നു; പേടിക്കേണ്ടാ” എന്നു പറഞ്ഞു.
28 അതിന്നു പത്രൊസ്: കർത്താവേ, നീ ആകുന്നു എങ്കിൽ ഞാൻ വെള്ളത്തിന്മേൽ നിന്റെ അടുക്കെ വരേണ്ടതിന്നു കല്പിക്കേണം എന്നു പറഞ്ഞു.
29 “വരിക” എന്നു അവൻ പറഞ്ഞു. പത്രൊസ് പടകിൽ നിന്നു ഇറങ്ങി, യേശുവിന്റെ അടുക്കൽ ചെല്ലുവാൻ വെള്ളത്തിന്മേൽ നടന്നു.
30 എന്നാൽ അവൻ കാറ്റു കണ്ടു പേടിച്ചു മുങ്ങിത്തുടങ്ങുകയാൽ: കർത്താവേ, എന്നെ രക്ഷിക്കേണമേ എന്നു നിലവിളിച്ചു.
31 യേശു ഉടനെ കൈ നീട്ടി അവനെ പിടിച്ചു: “അല്പവിശ്വാസിയേ, നീ എന്തിന്നു സംശയിച്ചു” എന്നു പറഞ്ഞു.
32 അവർ പടകിൽ കയറിയപ്പോൾ കാറ്റു അമർന്നു.
33 പടകിലുള്ളവർ: നീ ദൈവപുത്രൻ സത്യം എന്നു പറഞ്ഞു അവനെ നമസ്കരിച്ചു.”(Mathew 14:22-33)

ദൈവം തന്റെ വചനം അയച്ചു .ഉടനെ സാഹചര്യങ്ങൾക്ക് മാറ്റം വന്നു . കർത്താവു വരുക എന്ന് പറഞ്ഞു വചനം അയച്ചപ്പോൾ പത്രോസ് ശ്ലീഹ വെള്ളത്തിന് മീതെ കടലിനു മീതെ നടന്നു .
പത്രോസ് ശ്ലീഹ വചനത്തിൽ വിശ്വസിച്ചു നടന്ന സമയത്തു കടലിന് മീതെ നേരെത്തെ പ്രതികൂലമായിരുന്ന കടലിനു മീതെ /സാഹചര്യത്തിന് മീതെ നടന്നു.എന്നാൽ കാറ്റ് കണ്ടു / പ്രതികൂല സാഹചര്യം കണ്ടു വചനത്തിൽ നിന്ന് മാറി ഭയപ്പെട്ടപ്പോൾ ആ സാഹചര്യം (കാറ്റ് ) മറ്റൊരു സാഹചര്യം ആയ കടലിൽ പത്രോസ് ശ്ലീഹയെ മുക്കുമാറാക്കി. അത് കൊണ്ട് ദൈവം നമുക്കായി അയച്ച വചനത്തിൽ വിശ്വാസമർപ്പിച്ചു വിശ്വാസ സ്റ്റെപ്പുകൾ ഈ ലോകത്തിൽ വെക്കുമ്പോൾ ആ വചനത്തിലൂടെ നമ്മൾ ലക്ഷ്യത്തിലേക്ക് മുന്നോട്ടു പോകും , ദൈവത്തിന്റെ വചനം നമ്മെ അവിടെ എത്തിക്കും.ദൈവം നമുക്കായി അയച്ച തന്റെ വചനം ആണ് വിശുദ്ധ വേദപുസ്തകത്തിൽ ഉടനീളം നാം കാണുന്നത് .വചനത്തിൽ വിശ്വസിച്ചു മുന്നോട്ടു പോകുക ,വിജയം ദൈവം തരും നമുക്ക് . വചനം ലോകത്തിൽ ദൈവം അയച്ചിട്ടുണ്ട് നമുക്ക് , വഴി ഇട്ടിട്ടുണ്ട് , നാം വിശ്വാസ സ്റ്റെപ്പുകൾ വചനത്തിൽ വെച്ചാൽ മതി.സാഹചര്യം കണ്ടു ഭയപ്പെടേണ്ട.

“വിശ്വാസം എന്നതോ, ആശിക്കുന്നതിന്റെ ഉറപ്പും കാണാത്ത കാര്യങ്ങളുടെ നിശ്ചയവും ആകുന്നു.
2 അതിനാലല്ലോ പൂർവ്വന്മാർക്കു സാക്ഷ്യം ലഭിച്ചതു.” (എബ്രായർ 11 : 1 – 2 )

രണ്ടാമതായി നാം കാണുന്നത് പത്രോസ് ശ്ലീഹ അവിശ്വാസത്തിൽ സാഹചര്യത്തിൽ മുങ്ങിപോയെങ്കിലും ഉടനെ കർത്താവിനെ വിളിച്ചു രക്ഷിക്കണമേ എന്ന് പറഞ്ഞു നിലവിളിച്ചു.കർത്താവു ഉടനെ കൈ നീട്ടി അവനെ പിടിച്ചു: “അല്പവിശ്വാസിയേ, നീ എന്തിന്നു സംശയിച്ചു” എന്നു പറഞ്ഞു.
അവർ പടകിൽ കയറിയപ്പോൾ കാറ്റു അമർന്നു.നാം മുങ്ങി പോകുകയാണെങ്കിൽ ഉടനെ കർത്താവിനെ വിളിക്കുക, പ്രതികൂലത്തിൽ നിന്ന് രക്ഷപ്പെടുക, സമാധാന സാഹചര്യത്തിലേക്ക് വരുക,വിജയിക്കുക.ദൈവം അനുഗ്രഹിക്കട്ടെ .