Look into the Word Of God and walk in Faith, do not look situations (ദൈവവചനത്തിലേക്ക് നോക്കുക, വിശ്വാസത്തിൽ നടക്കുക, സാഹചര്യങ്ങൾ നോക്കരുത്)
New Life In Spirit
•
September 3, 2023
•
Malayalam Gospel Messages
•
No Comments
“22 ഉടനെ യേശു താൻ പുരുഷാരത്തെ പറഞ്ഞയക്കുന്നതിന്നിടയിൽ ശിഷ്യന്മാർ പടകിൽ കയറി, തനിക്കുമുമ്പായി അക്കരെക്കു പേകുവാൻ അവരെ നിർബന്ധിച്ചു.
23 അവൻ പുരുഷാരത്തെ പറഞ്ഞയച്ചിട്ടു പ്രാർത്ഥിപ്പാൻ തനിയെ മലയിൽ കയറിപ്പോയി; വൈകുന്നേരം ആയപ്പോൾ ഏകനായി അവിടെ ഇരുന്നു.
24 പടകോ കരവിട്ടു പലനാഴിക ദൂരത്തായി, കാറ്റു പ്രതികൂലമാകകൊണ്ടു തിരകളാൽ വലഞ്ഞിരുന്നു.
25 രാത്രിയിലെ നാലാം യാമത്തിൽ അവൻ കടലിന്മേൽ നടന്നു അവരുടെ അടുക്കൽ വന്നു.
26 അവൻ കടലിന്മേൽ നടക്കുന്നതു കണ്ടിട്ടു ശിഷ്യന്മാർ ഭ്രമിച്ചു: അതു ഒരു ഭൂതം എന്നു പറഞ്ഞു പേടിച്ചു നിലവിളിച്ചു.
27 ഉടനെ യേശു അവരോടു: “ധൈര്യപ്പെടുവിൻ; ഞാൻ ആകുന്നു; പേടിക്കേണ്ടാ” എന്നു പറഞ്ഞു.
28 അതിന്നു പത്രൊസ്: കർത്താവേ, നീ ആകുന്നു എങ്കിൽ ഞാൻ വെള്ളത്തിന്മേൽ നിന്റെ അടുക്കെ വരേണ്ടതിന്നു കല്പിക്കേണം എന്നു പറഞ്ഞു.
29 “വരിക” എന്നു അവൻ പറഞ്ഞു. പത്രൊസ് പടകിൽ നിന്നു ഇറങ്ങി, യേശുവിന്റെ അടുക്കൽ ചെല്ലുവാൻ വെള്ളത്തിന്മേൽ നടന്നു.
30 എന്നാൽ അവൻ കാറ്റു കണ്ടു പേടിച്ചു മുങ്ങിത്തുടങ്ങുകയാൽ: കർത്താവേ, എന്നെ രക്ഷിക്കേണമേ എന്നു നിലവിളിച്ചു.
31 യേശു ഉടനെ കൈ നീട്ടി അവനെ പിടിച്ചു: “അല്പവിശ്വാസിയേ, നീ എന്തിന്നു സംശയിച്ചു” എന്നു പറഞ്ഞു.
32 അവർ പടകിൽ കയറിയപ്പോൾ കാറ്റു അമർന്നു.
33 പടകിലുള്ളവർ: നീ ദൈവപുത്രൻ സത്യം എന്നു പറഞ്ഞു അവനെ നമസ്കരിച്ചു.”(Mathew 14:22-33)
ദൈവം തന്റെ വചനം അയച്ചു .ഉടനെ സാഹചര്യങ്ങൾക്ക് മാറ്റം വന്നു . കർത്താവു വരുക എന്ന് പറഞ്ഞു വചനം അയച്ചപ്പോൾ പത്രോസ് ശ്ലീഹ വെള്ളത്തിന് മീതെ കടലിനു മീതെ നടന്നു .
പത്രോസ് ശ്ലീഹ വചനത്തിൽ വിശ്വസിച്ചു നടന്ന സമയത്തു കടലിന് മീതെ നേരെത്തെ പ്രതികൂലമായിരുന്ന കടലിനു മീതെ /സാഹചര്യത്തിന് മീതെ നടന്നു.എന്നാൽ കാറ്റ് കണ്ടു / പ്രതികൂല സാഹചര്യം കണ്ടു വചനത്തിൽ നിന്ന് മാറി ഭയപ്പെട്ടപ്പോൾ ആ സാഹചര്യം (കാറ്റ് ) മറ്റൊരു സാഹചര്യം ആയ കടലിൽ പത്രോസ് ശ്ലീഹയെ മുക്കുമാറാക്കി. അത് കൊണ്ട് ദൈവം നമുക്കായി അയച്ച വചനത്തിൽ വിശ്വാസമർപ്പിച്ചു വിശ്വാസ സ്റ്റെപ്പുകൾ ഈ ലോകത്തിൽ വെക്കുമ്പോൾ ആ വചനത്തിലൂടെ നമ്മൾ ലക്ഷ്യത്തിലേക്ക് മുന്നോട്ടു പോകും , ദൈവത്തിന്റെ വചനം നമ്മെ അവിടെ എത്തിക്കും.ദൈവം നമുക്കായി അയച്ച തന്റെ വചനം ആണ് വിശുദ്ധ വേദപുസ്തകത്തിൽ ഉടനീളം നാം കാണുന്നത് .വചനത്തിൽ വിശ്വസിച്ചു മുന്നോട്ടു പോകുക ,വിജയം ദൈവം തരും നമുക്ക് . വചനം ലോകത്തിൽ ദൈവം അയച്ചിട്ടുണ്ട് നമുക്ക് , വഴി ഇട്ടിട്ടുണ്ട് , നാം വിശ്വാസ സ്റ്റെപ്പുകൾ വചനത്തിൽ വെച്ചാൽ മതി.സാഹചര്യം കണ്ടു ഭയപ്പെടേണ്ട.
“വിശ്വാസം എന്നതോ, ആശിക്കുന്നതിന്റെ ഉറപ്പും കാണാത്ത കാര്യങ്ങളുടെ നിശ്ചയവും ആകുന്നു.
2 അതിനാലല്ലോ പൂർവ്വന്മാർക്കു സാക്ഷ്യം ലഭിച്ചതു.” (എബ്രായർ 11 : 1 – 2 )
രണ്ടാമതായി നാം കാണുന്നത് പത്രോസ് ശ്ലീഹ അവിശ്വാസത്തിൽ സാഹചര്യത്തിൽ മുങ്ങിപോയെങ്കിലും ഉടനെ കർത്താവിനെ വിളിച്ചു രക്ഷിക്കണമേ എന്ന് പറഞ്ഞു നിലവിളിച്ചു.കർത്താവു ഉടനെ കൈ നീട്ടി അവനെ പിടിച്ചു: “അല്പവിശ്വാസിയേ, നീ എന്തിന്നു സംശയിച്ചു” എന്നു പറഞ്ഞു.
അവർ പടകിൽ കയറിയപ്പോൾ കാറ്റു അമർന്നു.നാം മുങ്ങി പോകുകയാണെങ്കിൽ ഉടനെ കർത്താവിനെ വിളിക്കുക പ്രതികൂലത്തിൽ നിന്ന് രക്ഷപ്പെടുക സമാധാന സാഹചര്യത്തിലേക്ക് വരുക,വിജയിക്കുക.ദൈവം അനുഗ്രഹിക്കട്ടെ .
കർത്താവായ യേശു ക്രിസ്തുവിന്റെ രക്തത്തിൻ്റെ പ്രത്യേകതകൾ
New Life In Spirit
•
June 11, 2023
•
Malayalam Gospel Messages
•
No Comments
Blood Of Jesus Christ
==================
Blood Of The Covenant/ പുതിയ നിയമത്തിൻ്റെ രക്തം.
പരിശുദ്ധ രക്തം.
Precious Blood Of Jesus Christ.
18 വ്യർത്ഥവും പിതൃപാരമ്പര്യവുമായുള്ള നിങ്ങളുടെ നടപ്പിൽനിന്നു നിങ്ങളെ വീണ്ടെടു ത്തിരിക്കുന്നതു പൊന്നു, വെള്ളി മുതലായ അഴിഞ്ഞുപോകുന്ന വസ്തുക്കളെക്കൊണ്ടല്ല,
19 ക്രിസ്തു എന്ന നിർദ്ദോഷവും നിഷ്കളങ്കവുമായ കുഞ്ഞാടിന്റെ വിലയേറിയ രക്തംകൊണ്ടത്രേ എന്നു നിങ്ങൾ അറിയുന്നുവല്ലോ.(1 Peter 1: )
Redemption Blood.
സ്വർഗത്തിൽ സ്വർഗീയ മഹാപുരോഹിതൻ ആകുന്ന യേശുക്രിസ്തു ദൈവ സന്നിധിയിൽ (സ്വർഗീയ ദൈവാലയത്തിൽ സമർപ്പിച്ച രക്തം).
11 ക്രിസ്തുവോ വരുവാനുള്ള നന്മകളുടെ മഹാപുരോഹിതനായി വന്നിട്ടു: കൈപ്പണിയല്ലാത്തതായി എന്നുവെച്ചാൽ ഈ സൃഷ്ടിയിൽ ഉൾപ്പെടാത്തതായി വലിപ്പവും തികവുമേറിയ
12 ഒരു കൂടാരത്തിൽകൂടി ആട്ടുകൊറ്റന്മാരുടെയും പശുക്കിടാക്കളുടെയും രക്തത്താലല്ല, സ്വന്ത രക്തത്താൽ തന്നേ ഒരിക്കലായിട്ടു വിശുദ്ധ മന്ദിരത്തിൽ പ്രവേശിച്ചു എന്നേക്കുമുള്ളോരു വീണ്ടെടുപ്പു സാധിപ്പിച്ചു. 24 ക്രിസ്തു വാസ്തവമായതിന്റെ പ്രതിബിംബമായി കൈപ്പണിയായ വിശുദ്ധ മന്ദിരത്തിലേക്കല്ല, ഇപ്പോൾ നമുക്കു വേണ്ടി ദൈവസന്നിധിയിൽ പ്രത്യക്ഷനാവാൻ സ്വർഗ്ഗത്തിലേക്കത്രേ പ്രവേശിച്ചതു. (Hebrews 9 : ).
നമ്മുടെ പാപം പോക്കി നമ്മെ ശുദ്ധീകരിക്കുന്ന രക്തം.
7 അവൻ വെളിച്ചത്തിൽ ഇരിക്കുന്നതു പോലെ നാം വെളിച്ചത്തിൽ നടക്കുന്നുവെങ്കിൽ നമുക്കു തമ്മിൽ കൂട്ടായ്മ ഉണ്ടു; അവന്റെ പുത്രനായ യേശുവിന്റെ രക്തം സകല പാപവും പോക്കി നമ്മെ ശുദ്ധീകരിക്കുന്നു.
ദൈവവുമായി നമ്മെ നിരപ്പിച്ച രക്തം.
20 അവൻ ക്രൂശിൽ ചൊരിഞ്ഞ രക്തം കൊണ്ടു അവൻ മുഖാന്തരം സമാധാനം ഉണ്ടാക്കി, ഭൂമിയിലുള്ളതോ സ്വർഗ്ഗത്തിലുള്ളതോ സകലത്തെയും അവനെക്കൊണ്ടു തന്നോടു നിരപ്പിപ്പാനും പിതാവിന്നു പ്രസാദം തോന്നി.(Colossians 1 : )
നമ്മുടെ വീണ്ടെടുപ്പിന്റെ രക്തം.
ഗുണകരമായി സംസാരിക്കുന്ന പുണ്യാഹ രക്തം.
നമ്മോട് കൃപ ചെയ്യണമേ, കരുണ കാണിക്കണമേ(നമുക്ക് പാപക്ഷമ ലഭിക്കുവാൻ) എന്ന് പറഞ്ഞു ദൈവ സന്നിധിയിൽ സംസാരിക്കുന്ന രക്തം.
24 പുതുനിയമത്തിന്റെ മദ്ധ്യസ്ഥനായ യേശുവിന്നും ഹാബെലിന്റെ രക്തത്തെക്കാൾ ഗുണകരമായി സംസാരിക്കുന്ന പുണ്യാഹരക്തത്തിന്നും അടുക്കലത്രേ നിങ്ങൾ വന്നിരിക്കുന്നതു.(Hebrews 12 : )
പിശാചിനെ ജയിക്കാൻ നമ്മെ സഹായിക്കുന്ന രക്തം.
10 അപ്പോൾ ഞാൻ സ്വർഗ്ഗത്തിൽ ഒരു മഹാശബ്ദം പറഞ്ഞുകേട്ടതു: ഇപ്പോൾ നമ്മുടെ ദൈവത്തിന്റെ രക്ഷയും ശക്തിയും രാജ്യവും അവന്റെ ക്രിസ്തുവിന്റെ ആധിപത്യവും തുടങ്ങിയിരിക്കുന്നു; നമ്മുടെ സഹോദരന്മാരെ രാപ്പകൽ ദൈവ സന്നിധിയിൽ കുറ്റം ചുമത്തുന്ന അപവാദിയെ തള്ളിയിട്ടുകളഞ്ഞുവല്ലോ.
11 അവർ അവനെ കുഞ്ഞാടിന്റെ രക്തം ഹേതുവായിട്ടും തങ്ങളുടെ സാക്ഷ്യവചനം ഹേതുവായിട്ടും ജയിച്ചു; മരണപര്യന്തം തങ്ങളുടെ പ്രാണനെ സ്നേഹിച്ചതുമില്ല.(Revelation 12:
വിശുദ്ധ മറിയം-തിരുവചന വെളിച്ചത്തിൽ
newlifeinspirit
•
June 30, 2020
•
Malayalam Gospel Messages
•
No Comments
1). ബൈബിളിലെ മാതാവ് നിത്യകന്യക അല്ല. യേശുവിനെ പ്രസവിക്കുന്നതുവരെ മാത്രമേ മറിയം കന്യക ആയിരുന്നുള്ളൂ. (പുത്രനെ പ്രസവിക്കുന്നത് വരെ യൊസെഫ് അവളെ അറിഞ്ഞില്ല. ( മത്തായി 1 :25). എന്നാല് , യേശുവിനെ പ്രസവിച്ച ശേഷം ജോസഫ് മറിയത്തോടുള്ള ദാമ്പത്യ ധര്മം നിറവേറ്റി. “ഭര്ത്താവു ഭാര്യ യോടുള്ള ദാമ്പത്യ ധര്മം നിറവേറ്റണം (1കോരി 7:3). അതിനാല്, മറിയം യേശുവിനെ പ്രസവിച്ച ശേഷം യാക്കോബ്, യൊസെഫ്, ശിമയോന്, യൂദ എന്നി ഇളയ ആണ് മക്കളെയും മറ്റു പെണ് മക്കളെയും പ്രസവിച്ചു (മത്തായി 13:53-56 / മാര്ക്കോസ് 6:1-6). ജോസഫ് മറിയത്തെ തന്റെ ഭാര്യ ആയി ആണ് സ്വീകരിച്ചത് (മത്തായി 1:24). യേശുവിനെ മറിയത്തിന്റെ കടിഞ്ഞൂല് പുത്രന് എന്നാണ് ബൈബിള് വിളിച്ചിട്ടുള്ളത് (ലൂക്കൊസ് 2:6). ഇളയ മക്കള് ഉണ്ടെന്നു ഇത് വ്യക്തം ആക്കുന്നു!! തുടക്കത്തില് യേശുവിന്റെ സ്വന്തം സഹോദരന്മാര് പോലും യേശുവില് വിശ്വസിച്ചിരുന്നില്ല (യോഹ 7:5). എന്നാല് ചില മെത്രാന്മാര് മഹത്വപ്പെടുത്തുന്ന മാതാവ് ആജീവനാന്തം കടും കന്യകയായി ജീവിച്ചവളാണ്. ആകയാല്, ഈ മാതാവ് ബൈബിളിലെ മാതാവല്ല!!
2). അമലോത്ഭവയോ പാപം ചെയ്യാത്തവളോ അല്ല!! “നാം പാപം ചെയ്തിട്ടില്ല എന്ന് പറഞ്ഞാല് നാം അവനെ (യേശുവിനെ) വ്യാജം പറഞ്ഞവന് ആക്കുന്നു (1യോഹ 1:10). മറിയം പാപം ചെയ്തിട്ടുണ്ട് എന്നതിന് യാതൊരു സംശയവും ഇല്ല “എല്ലാവരും പാപത്തിനു അധീനര് ആണെന്ന് വിശുദ്ധ ഗ്രന്ഥം പ്രഖ്യാപിച്ചു. (ഗലാ 3:22). മറിയവും ഇതില് ഉള്പെടുന്നു. മോശയുടെ നിയമം അനുസരിച്ച് ഒരു യഹൂദ സ്ത്രീ പ്രസവിച്ചു കഴിഞ്ഞാല് അശുദ്ധയാണ്. അതിനാല്, മറിയ യേശുവിനെ പ്രസവിച്ച ശേഷം അശുദ്ധി മാറ്റുവാന് ശുദ്ധീകരണ ത്തിനുള്ള ബലി അര്പ്പിച്ചു (ലേവ്യ 12 -1 -8) (ലൂക്കോസ് 2:22-24). മറ്റുള്ളവരില് നിന്ന് മറിയം പരിശുദ്ധയായിരുന്നില്ല!! മറ്റുള്ളവരെ പോലെ ബലഹീനത മറിയത്തിനും ഉണ്ടായിരുന്നു. പെരുന്നാളിന് പോയി മകനെ കാണാതെ ആയപ്പോള് മകന് എവിടെയാണെന്ന് കണ്ടു പിടിക്കാനുള്ള ദിവ്യ ജ്ഞാനം ഒന്നും മറിയത്തിനു ഉണ്ടായിരുന്നില്ല. യേശു പറഞ്ഞത് ഗ്രഹിക്കാനും ചിലപ്പോള് മറിയത്തിനു കഴിഞ്ഞിരുന്നില്ല (ലൂക്ക 2 :41 -50).
യേശുക്രിസ്തു കുരിശില് മരിച്ചത് മറിയ അടക്കം, സകല മനുഷ്യരുടെയും പാപങ്ങളുടെ മോചനത്തിന് വേണ്ടിയാണ് (യോഹ 2:2). യേശുവിനോട് പാപങ്ങള് ഏറ്റു പറയാതെ മറിയത്തിനു ഒരിക്കലും പാപ മോചനം പ്രാപിക്കാന് അഥവാ രക്ഷിക്കപ്പെടാന് കഴിയുമായിരുന്നില്ല!! എന്നാല് ചില മെത്രാന്മാര് പ്രചരിപ്പിക്കുന്ന ഇന്നത്തെ മാതാവ് യാതൊരു പാപം ചെയ്യാത്ത പരിശുദ്ധയും അമലോത്ഭവയുമാണ്.. യേശുവിന്റെ കുരിശു മരണം മൂലമുള്ള പാപ മോചനം എനിക്ക് വേണ്ട, ഞാന് പാപം ചെയ്തിട്ടില്ല എന്ന് പറയുന്ന മാതാവിലാണ് മെത്രാന്മാരുടെ വിശ്വാസം. ഇത്തരം മാതാവ് ഒരിക്കലും ബൈബിളിലെ മാതാവ് അല്ല!!
3). വി. മറിയം ഉടലോടെ സ്വോര്ഗാരോപിത അല്ല!! “മനുഷ്യന് ഒരു പ്രാവശ്യം മരിക്കണം; അതിന്റെ ശേഷം ന്യായവിധി നിശ്ചയിച്ചിരിക്കുന്നു.” (എബ്രായര് 9:27). വി. മറിയം ഒരു മനുഷ്യ സ്ത്രീയായതിനാല് മരണം എന്ന ദൈവനിയമത്തിനു അവളും വിധേയമായി. കര്ത്താവിന്റെ വചനം പോലെ മറിയ അവിടുത്തെ വരവിങ്കല് ഉയര്ക്കും. (യോഹ 6:40). വി.മറിയ മരണം കാണാതെ ഉടലോടെ സ്വര്ഗ്ഗത്തില് കയറീട്ടില്ല. യേശു പറഞ്ഞു “സ്വര്ഗ്ഗത്തില് നിന്ന് ഇറങ്ങി വന്ന മനുഷ്യപുത്രനല്ലാതെ മറ്റാരും ഇത് വരെ പിതാവായ ദൈവം വസിക്കുന്ന സ്വര്ഗ്ഗത്തില് കയറിയിട്ടില്ല.” (യോഹ 3:13). എന്നാല്, ചില മെത്രാന്മാര് പ്രചരിപ്പിക്കുന്ന മാതാവ് മരിക്കാത്തവളും, ഉടലോടെ സ്വര്ഗ്ഗത്തില് കയറിയവളുമാണ്!! ഇത് ബൈബിളിലെ മാതാവ് അല്ല!! 1950 ല് അവരുടെ മാതാവ് സ്വര്ഗ്ഗത്തില് പോയി എന്ന കാര്യം ഒരു പ്രഖ്യാപനത്തിലൂടെ പരസ്യമാക്കി. അവര് ഈ മാതാവിനോട് പ്രാര്ത്ഥിച്ചു ജീവിക്കുന്നു. ബൈബിളിലെ യഥാര്ഥ മാതാവ് ഇതൊന്നും അറിഞ്ഞിട്ടില്ല എന്ന് മാത്രം!!
4). വി.മറിയം വിശ്വാസികളുടെ അമ്മയോ ലോകമാതാവോ അല്ല!! കുരിശിന്റെ ചുവട്ടില് മറിയം ഉള്പ്പെടെ അനേകര് നിന്നിരുന്നു “ഇതാ നിങ്ങളുടെ എല്ലാവരുടെയും അമ്മ” എന്ന് മറിയത്തെ ചൂണ്ടിക്കാട്ടി യേശു പറഞ്ഞില്ല!! മറിയത്തിന്റെ സംരക്ഷണ ചുമതല യോഹന്നനോട് നല്കികൊണ്ട്, യോഹന്നനോട് മാത്രം ആയി “ഇതാ നിന്റെ അമ്മ എന്നാണ് പറഞ്ഞത്”. ഇത് യോഹന്നാനു മാത്രമാണ് ബാധകം!! മറിയം അവിടെ നിന്നിരുന്ന എല്ലാവരുടെയും പൊതു വകയായ അമ്മയായിരുന്നു എങ്കില്, അവിടെ ഉള്ള എല്ലാവര്ക്കും അവരുടെ വീട്ടിലേക്കു മറിയത്തെ കൊണ്ട് പോയി അഭയം കൊടുക്കാമായിരുന്നു. എന്നാല് അങ്ങനെ സംഭവിച്ചില്ല.. യോഹന്നാന് മാത്രം തന്റെ വീട്ടില് മറിയത്തിനു അഭയം കൊടുത്തു. (യോഹ 19:15-27). യേശുവിന്റെ പ്രിയ ശിഷ്യനായ വി. യോഹന്നാനെപോലെ യോഗ്യനായ ആരുണ്ട് യേശുവിന്റെ അമ്മയെ “എന്റെ അമ്മ” എന്ന് വിളിക്കാന് ??
“ഹവ്വ” ജീവനുള്ളവരുടെ മാതാവാകുമെന്നും, “സാറ” ജനതകളുടെ അമ്മ ആകും എന്നും ബൈബിളിലുണ്ട്. എന്നാല്, ബൈബിള് ഒരിക്കലും മറിയത്തെ വിശ്വാസികളുടെ പൊതു വകയായ അമ്മയായി ചിത്രീകരിച്ചിട്ടില്ല!! “സത്യാ ക്രിസ്ത്യാനികളുടെ ശാശ്വതമായ അമ്മ സ്വര്ഗ്ഗീയ ജെറുസലേം ആണ്..(ഗലാ 4:26). ക്രിസ്തു വിശ്വാസികള്ക്ക് രണ്ടു അമ്മയുടെ ആവശ്യം ഇല്ല!! സ്വര്ഗ്ഗീയ ജെറുസലേം ഒരു സ്ത്രീ അല്ല, ഭൂമിയില് മരിച്ചു കര്ത്താവ് ഒരുക്കിയ സ്വര്ഗ്ഗത്തില് ആത്മാക്കളായി സ്വസ്തയോടെ ജീവിക്കുന്നവരുടെ സമൂഹമാണ് അത് (വെളിപ്പാട് 21). ക്രിസ്ത്യാനികളുടെ അമ്മ ആ സ്വോര്ഗീയ ജെറുസലേം ആണെന്ന് പഠിപ്പിക്കാതെ “മറിയ” ആണെന്ന് പറയുന്നത് കടുത്ത ദുര് ഉപദേശം തന്നെ!! ലോക മാതാവായും സ്വോര്ഗ്ഗ രാജ്ഞിയായും പൂജിക്കപ്പെടുന്ന ഇന്നത്തെ മറിയം ബൈബിളിലെ മാതാവ് അല്ല!!
5). പ്രത്യക്ഷങ്ങള് കൊടുക്കാത്ത മറിയം!! കര്ത്താവില് നിദ്ര പ്രാപിച്ച മറിയവും പൌലോസും മറ്റു യഥാര്ഥ വിശുദ്ധരും യേശുവിന്റെ രണ്ടാമത്തെ വരവില് വാനമേഘങ്ങളില് കര്ത്താവില് നിന്ന് പ്രതി ഫലം കൈപറ്റാന് വരും അപ്പോള് ഭൂമിയില് ജീവനോടെ ശരീരത്തില് ഇരിക്കുന്ന വിശുദ്ധരും രൂപാന്തരപ്പെടും നരകത്തില് അടക്കപ്പെട്ടിരുന്ന പിശാചിന്റെ പിടിയില് ഉള്ള മനുഷ്യ ആത്മാക്കളും അന്ത്യ ദിനത്തില് നിത്യ വിധിക്കായി ഉയര്ക്കും (1 തെസ്സ 4:16-17 / ദാനി 12:13 / യോഹ 5:28-29 / യോഹ 6:39 – 40 / 1 കൊരി 15:50 -52 / ലുക്കോ 14:14). തുടങ്ങിയ വചനങ്ങള് ഇത് വ്യക്തം ആക്കുന്നു. മറിയ അടക്കo ഭൂമിയില് നിന്ന് മരിച്ചു മാറ്റപ്പെട്ട വിശുദ്ധര് മധ്യസ്ഥ ജോലികളില് ഏര്പെട്ടു വിശ്രമം ഇല്ലാതെ അധ്വാനിക്കുനില്ല!! അവര് സ്വോസ്ഥതയിലാണ്. (വെളി 14:13).
ദരിദ്രനായ ലാസര് മരിച്ചപ്പോള് അദ്ദേഹം അബ്രഹാമിന്റെ മടിയില് അഥവാ സ്വോസ്ഥതയില് പ്രവേശിച്ചു. ഈ ലാസറിനെ മരണനന്ധര സന്ദേശവുമായി അയക്കാം ധനവാന് പറഞ്ഞെങ്കിലും ആ അപേക്ഷ നിരസിക്ക പെട്ടു. (ലുക്കോ 16:30-31). ഭൂമിയിലേക്ക് പോയിട്ട് യാതന സ്ഥലത്തേക്ക് പോലും പോകാന് സ്വോസ്ഥതയിലുള്ള ലാസറിനു കഴിഞ്ഞില്ല.. “ഇവിടെ നിന്ന് നിങ്ങളുടെ അടുത്തേക്കോ, അവിടെ നിന്ന് ഞങ്ങളുടെ അടുത്തേക്കോ വരാന് ആഗ്രഹിക്കുന്നവര്ക്ക് അത് സാധിക്കുക ഇല്ല” (ലുക്കോ 16:19 -31).
യേശു ഒരുക്കിയ സ്ഥലത്ത് സ്വോസ്ഥതയിലുള്ള മറിയം വിചാരിച്ചാലും “ഞങ്ങള്ക്ക് വേണ്ടി അപേക്ഷിക്കണമേ എന്ന് 53 അല്ല 53 കോടി തവണ ഉരുവിട്ടാലും അമ്മ ഭക്തരുടെ അടുത്തേക്ക് വരാന് മറിയത്തിനു കഴികയില്ല. മാത്രമല്ല, മറിയം സര്വ്വ വ്യാപി അല്ലാത്തത് കൊണ്ട് ഭൂമിയില് നിന്ന് ഉയരുന്ന പ്രാര്ഥനകള് , അത് കൊന്തയോ , മന്ത്രമോ , നോവേനയോ പൈശാചിക സേവയോ എന്തും ആയി കൊള്ളട്ടെ , അത് കേള്ക്കാന് മറിയം ഭൂഗോളം ചുറ്റി കറങ്ങുന്നില്ല!!
“അവന് (യേശു) നിങ്ങളോട് പറയുന്നത് ചെയ്യുവിന്” (യോഹ 2:4). എന്നാണ് യഥാര്ഥ മറിയം പറഞ്ഞത്!! സ്വന്തമായി ഒരു നിര്ദേശവും മനുഷ്യര്ക്ക് കൊടുക്കാന് മറിയത്തിനു ഇല്ലായിരുന്നു, കൊടുത്തിട്ടില്ല, ഇനി കൊടുക്കുകയും ഇല്ല.. എന്നാല്, ഇന്ന് സ്വകാര്യ പ്രത്യക്ഷങ്ങള് കൊടുക്കുന്നു എന്ന് പറയുന്ന ഡ്യൂപ്ലിക്കേറ്റ് മറിയം പറയുന്നത് എന്താണ് ? “എന്നെ വിളിക്കൂ, ഞാന് പറയുന്നത് ചെയ്യുവിന്, എന്നോടുള്ള ഭക്തി പ്രചരിക്കുവിന്, എനിക്ക് നിങ്ങള് സമ്പൂര്ണ സമര്പ്പണം നടത്തുവിന്!!
ഇത്തരം മറിയം തന്നോട് തന്നെ, മനുഷ്യരെ കൊണ്ട് പ്രാര്ത്ഥിപ്പിക്കാന് ശ്രമിക്കുന്നു!! കാരണം, ഈ ഡ്യൂപ്ലിക്കേറ്റ് മറിയം സ്വയം കൊന്ത ചൊല്ലി കൊണ്ടാണ് തന്റെ സ്വരൂപത്തെ വണങ്ങുന്നവര്ക്ക് പ്രത്യക്ഷം നല്കുന്നത്!! അങ്ങനെ സ്വോസ്തി, നന്മ നിറഞ്ഞ മറിയമേ, എന്നൊക്കെ തന്നോട് തന്നെ വിളിച്ചു അപേക്ഷിക്കുന്ന വിചിത്രമായ അമ്മ!! യഥാര്ഥ മറിയത്തെ അവഹേളിക്കുന്ന അമ്മ!! പല സ്ഥലങ്ങളിലും പ്രത്യക്ഷപ്പെട്ടു പള്ളി പണിയാന് പറയുന്ന അമ്മ!! സ്വന്തം മകന്റെ സ്ഥാനം തട്ടിയെടുക്കുന്ന അമ്മ!! പ്രത്യക്ഷങ്ങള് കൊടുത്തു കൊണ്ട് ഇടയ്ക്കു ഇടയ്ക്കു ഭൂമിയിലേക് തീര്ഥാടനം നടത്തുന്ന അമ്മ!! ഈ അമ്മ ബൈബിളിലെ ഭാഗ്യവതിയും പുണ്ണ്യവതിയുമായ വി . മറിയം അല്ലേ…. അല്ല..!!
മറിയത്തിനു ദൈവതുല്യ പദവി കൊടുത്തിട്ടുള്ളതും ദൈവദൂഷണ പദങ്ങള് അടങ്ങിയതുമായ കൊന്ത ചൊല്ലാന് ബൈബിളിലെ മാതാവാര്ക്കും ഒരു നിര്ദേശം കൊടുത്തിട്ടില്ല!! “വചനമാണ് സത്യം” (യോഹ 17 :17). ഈ സത്യത്തെ സ്നേഹിക്കുകയും വിശ്വസിക്കുകയും ചെയ്യാത്തവരെ സാത്താന് വ്യാജമായ അടയാളങ്ങളാലും അത്ഭുതങ്ങലോടെ വഞ്ചിക്കുന്നു എന്ന് 1 തെസ്സ 2 : 9 – 12 ല് കാണാം!! പിശാചു ദൈവദൂതനായി പോലും വേഷം കെട്ടും. (2 കൊരി 11:4). അതിനാല് ഏതു കൃത്രിമ മറിയത്തിന്റെ വേഷം കെട്ടാനും അവനു കഴിയും!! അവന്റെ തന്ത്രത്തിന് ഇരയായവര് ഞങ്ങള് മാതാവിനെ കണ്ടു!! കൊന്ത മണത്തു!! അമ്മയെ കൂടാതെ രക്ഷ ഇല്ല!! അമ്മ ഇല്ലെങ്കില് മോന് ഉണ്ടോ !! കൊന്ത ചോല്ലിയില്ലെങ്കില് അമ്മ മോങ്ങും!! അമ്മ ഇല്ലാത്ത ക്രിസ്തു വിശ്വാസികളെ വീട്ടില് കയറ്റരുത് എന്നൊക്കെ പറയും!! മറിയ ആരാധനയുടെ ദുരന്ത ഫലമാണ് ഇതൊക്കെ!!
ഇന്ന് മറിയ ഭക്തരായി ചമയുന്ന പലരും തെരുവ് നീളെ മറിയത്തിന്റെ ഓര്മ്മയ്ക്ക് എന്ന് പറഞ്ഞു സ്ത്രീ വിഗ്രഹം സ്ഥാപിച്ചു നേര്ച്ച പെട്ടിയുമായി ഭിക്ഷാടനത്തിന് വെച്ചിരിക്കുന്നത് കാണാം!! വിഗ്രഹ ആരാധികളായ അക്രൈസ്തവര് ഈ പ്രതിമയെ ആരാധിച്ചു കാശിട്ടു കൊടുക്കുന്നു!! ഇങ്ങനെ കിട്ടുന്ന വിഗ്രഹ ആരാധനാ പണം മറിയ ഭക്തര് കൈപറ്റി ഉപയോഗിക്കുന്നു!! സത്യക്രിസ്ത്യാനികള് ഈ രീതിയില് ഒരിക്കലും വി. മറിയത്തെ അപമാനിച്ചു, മറിയത്തിനുപകരം മറ്റു വല്ലവരുടെയും പ്രതിമയോ ചിത്രമോ കാണിച്ചു പിച്ച പണം കൂട്ടുന്നില്ല!! ആരെങ്കിലും സ്വന്തം അമ്മ മരിച്ചാല് ആ അമ്മയുടെ സ്വരൂപം ഉണ്ടാക്കി നേര്ച്ച പെട്ടി മുന്നിലുമായി ഭിക്ഷാടനത്തിന് ഇരുത്തുമോ?? ചിന്തിക്കു… വിഗ്രഹ ആരാധനയില് നിന്ന് മടങ്ങി വരൂ!! സത്യ വചനം അനുസരിച്ച് ജീവിക്കാന് തീരുമാനം എടുക്കൂ ….. ദൈവം ധാരാളമായി അനുഗ്രഹിക്കട്ടെ.
മൃഗത്തിന്റെ മുദ്രയും ചിപ്പും
newlifeinspirit
•
May 20, 2020
•
Malayalam Gospel Messages
•
No Comments
16 അതു ചെറിയവരും വലിയവരും സമ്പന്നന്മാരും ദരിദ്രന്മാരും സ്വതന്ത്രന്മാരും ദാസന്മാരുമായ എല്ലാവർക്കും വലങ്കൈമേലോ നെറ്റിയിലോ മുദ്ര കിട്ടുമാറും
17 മൃഗത്തിന്റെ പേരോ പേരിന്റെ സംഖ്യയോ ആയ മുദ്രയുള്ളവനല്ലാതെ വാങ്ങുകയോ വില്ക്കുകയോ ചെയ്‍വാൻ വഹിയാതെയും ആക്കുന്നു.
18 ഇവിടെ ജ്ഞാനംകൊണ്ടു ആവശ്യം. ബുദ്ധിയുള്ളവൻ മൃഗത്തിന്റെ സംഖ്യ ഗണിക്കട്ടെ: അതു ഒരു മനുഷ്യന്റെ സംഖ്യയത്രെ. അതിന്റെ സംഖ്യ അറുനൂറ്ററുപത്താറു.(വെളിപ്പാടു – അദ്ധ്യായം 13: )
ഇന്ന് നാം 666 എന്ന സാത്താന്റെ സംഖ്യ കയ്യിലോ നെറ്റിയിലോ പതിക്കാവുന്ന പലരും വികസിപ്പിച്ചു കൊണ്ടിരിക്കുന്ന കമ്പ്യൂട്ടർ ചിപ്പ് മായി ബന്ധപ്പെടുത്തി കേൾക്കുന്നു .അത് സത്യമാണെങ്കിൽ വളരെ അപകടകരം ആണ്.
കാരണം ഇനി വരാൻ പോകുന്ന ചിപ്പ് ഒരിക്കൽ മനുഷ്യന്റെ ശരീരത്തിൽ ഘടിപ്പിച്ചാൽ ചിപ്പിന്റെ നിയന്ത്രണം കൈയിലുള്ള സംവിധാനത്തിന് ആരിലാണോ ചിപ്പ് വച്ചിരിക്കുന്നത് ആ വ്യക്തിയെ നിയന്ത്രിക്കാനും അയാളുടെ ചിന്തകളിലും പ്രവർത്തനങ്ങളിലും സ്വാധീനം ചെലുത്താനും സ്വാധിക്കാം .അങ്ങനെ വന്നാൽ ചിപ്പ് സ്ഥാപിക്കപ്പെട്ടിരിക്കുന്ന വ്യക്തിക്ക് സ്വന്തം ആയി തീരുമാനം എടുക്കാനോ യേശു ക്രിസ്തുവിനെ കർത്താവും സ്വന്ത രക്ഷിതാവും ആയി സ്വീകരിക്കാനോ കഴിയാതെ വരും .
ഇനി ചിപ്പിനെ നിയന്ത്രിക്കുന്ന സംവിധാനത്തിന് തങ്ങളെ എതിർക്കുന്നവരെ പ്രത്യേക നിർദ്ദേശം ചിപ്പിന് കൊടുത്തു പീഡിപ്പിക്കാനോ കൊല്ലാനോ സാധിച്ചേക്കാം.
അത് എന്ത് തന്നെ ആണെങ്കിലും ദൈവ ജനം ഭയപ്പെടേണ്ട.
കാരണം സ്വന്തം ജനത്തെ ചേർക്കുവാൻ യേശു കർത്താവിന്റെ മടങ്ങി വരവ് ആസന്നം ആയിരിക്കുന്നു.
കൃപയാൽ പരിശുദ്ധ ആത്മാവിനെ അനുദിനം അനുസരിച്ചു നിത്യ ജീവനു അവകാശികൾ ആകുവാൻ നമുക്ക് ഒരുങ്ങാം.
എന്നേക്കും നില നിൽക്കുന്ന ദൈവ വചനം
newlifeinspirit
•
May 20, 2020
•
Malayalam Gospel Messages
•
No Comments
കിഴവി കഥകളും തത്വ ചിന്തകളും പുണ്യവാള കഥകളും ന്യൂസ് പേപ്പറും വായിക്കുമ്പോൾ കുറച്ചു സമയം അതൊരു സന്തോഷം കൊടുക്കുമായിരിക്കും. എന്നാൽ അതെല്ലാം സമയ ബന്ധിതമാണ്. വീണ്ടും വീണ്ടും വായിക്കുക ആണെങ്കിൽ ബോറടിച്ചു പിന്നെ വായിക്കാൻ പറ്റില്ല. എന്നാൽ ദൈവ വചനം സമയ ബന്ധിതം അല്ല. അത് ആയിരക്കണക്കിന് വർഷം ആയാലും എത്ര വായിച്ചാലും ബോറടിക്കില്ല. കാരണം ദൈവ വചനം ജീവനും ചൈയ്തന്യവും തരുന്നു. അത് വായിക്കുമ്പോൾ വചനം നമ്മെ ശുദ്ധീകരിക്കുകയും നമ്മുടെ ആത്മാവിന് ചൈയ്തന്യവും മനസിന് ജീവനും പകരുന്നു. അതു കൊണ്ടു വിശുദ്ധ ബൈബിൾ വായന ദിവസവും ശീലം ആക്കുക.
ആദത്തിന്റെ സന്തതിയും അബ്രഹാമിന്റെയും ദാവീദിന്റെയും സന്തതിയും
newlifeinspirit
•
May 16, 2020
•
Malayalam Gospel Messages
•
No Comments
വിശുദ്ധ ഗ്രന്ഥമാകുന്ന ബൈബിളിൽ രേഖപ്പെടുത്തിയതായി കാണുന്നതു അവിശ്വാസം നിമിത്തം പാപം ചെയ്‌ത ആദാമിന്റെ സന്തതി എന്ന് വിളിക്കാൻ അല്ല മറിച്ചു വിശ്വാസത്താൽ ദൈവത്തെ പ്രസാദിപ്പിച്ച അബ്രഹാമിന്റെ സന്തതി എന്ന് തന്റെ ജനത്തെ വിളിക്കാൻ ആണ് ദൈവം ആഗ്രഹിക്കുന്നത്.തന്റെ പുത്രൻ ആകുന്ന ക്രിസ്തു ഭൂമിയിൽ വന്നപ്പോൾ അവിടുത്തെ അബ്രഹാമിന്റെയും ദാവീദിന്റെയും സന്തതി എന്ന് വിശേഷിപ്പിച്ചു ദൈവം അബ്രഹാമിനെയും ദാവീദിനെയും ആദരിച്ചു.അവർ കൃപയാൽ ദൈവത്തോട് വിശ്വസ്തർ ആയിരുന്നു.
അബ്രഹാമിന്റെ വിശ്വാസത്തെ കുറിച്ച് പറയുന്നു.
//
3 തിരുവെഴുത്തു എന്തു പറയുന്നു? “അബ്രാഹാം ദൈവത്തെ വിശ്വസിച്ചു; അതു അവന്നു നീതിയായി കണക്കിട്ടു” എന്നു തന്നേ.
റോമർ 4:3
16 അതുകൊണ്ടു കൃപാദാനം എന്നു വരേണ്ടതിന്നു വിശ്വാസത്താലത്രേ അവകാശികൾ ആകുന്നതു; വാഗ്ദത്തം സകലസന്തതിക്കും, ന്യായപ്രമാണമുള്ളവർക്കു മാത്രമല്ല, അബ്രാഹാമിന്‍റെ വിശ്വാസമുള്ളവർക്കും കൂടെ ഉറപ്പാകേണ്ടതിന്നു തന്നെ.
റോമർ 4:16
17 മരിച്ചവരെ ജീവിപ്പിക്കയും ഇല്ലാത്തതിനെ ഉള്ളതിനെപ്പോലെ വിളിക്കയും ചെയ്യുന്നവനായി താൻ വിശ്വസിച്ച ദൈവത്തിന്‍റെ ദൃഷ്ടിയിൽ അവൻ നമുക്കെല്ലാവർക്കും പിതാവാകേണ്ടതിന്നു തന്നേ. “ഞാൻ നിന്നെ ബഹുജാതികൾക്കു പിതാവാക്കിവെച്ചു” എന്നു എഴുതിയിരിക്കുന്നുവല്ലോ.
റോമർ 4:17
18 “നിന്‍റെ സന്തതി ഇവ്വണ്ണം ആകും എന്നു അരുളിച്ചെയ്തിരിക്കുന്നതുപോലെ താൻ ബഹുജാതികൾക്കു പിതാവാകും എന്നു അവൻ ആശെക്കു വിരോധമായി ആശയോടെ വിശ്വസിച്ചു.
റോമർ 4:18
19 അവൻ ഏകദേശം നൂറു വയസ്സുള്ളവനാകയാൽ തന്‍റെ ശരീരം നിർജ്ജീവമായിപ്പോയതും സാറയുടെ ഗർഭപാത്രത്തിന്‍റെ നിർജ്ജീവത്വവും ഗ്രഹിച്ചിട്ടും വിശ്വാസത്തിൽ ക്ഷീണിച്ചില്ല.
റോമർ 4:19
20 ദൈവത്തിന്‍റെ വാഗ്ദത്തത്തിങ്കൽ അവിശ്വാസത്താൽ സംശയിക്കാതെ വിശ്വാസത്തിൽ ശക്തിപ്പെട്ടു ദൈവത്തിന്നു മഹത്വം കൊടുത്തു,
റോമർ 4:20
21 അവൻ വാഗ്ദത്തം ചെയ്തതു പ്രവർത്തിപ്പാനും ശക്തൻ എന്നു പൂർണ്ണമായി ഉറെച്ചു.
റോമർ 4:21
22 അതുകൊണ്ടു അതു അവന്നു നീതിയായി കണക്കിട്ടു.
റോമർ 4:22
23 അവന്നു കണക്കിട്ടു എന്നു എഴുതിയിരിക്കുന്നതു അവനെ വിചാരിച്ചു മാത്രം അല്ല,
റോമർ 4:23
24 നമ്മെ വിചാരിച്ചുംകൂടെ ആകുന്നു. നമ്മുടെ അതിക്രമങ്ങൾ നിമിത്തം മരണത്തിന്നു ഏല്പിച്ചും നമ്മുടെ നീതീകരണത്തിന്നായി ഉയിർപ്പിച്ചുമിരിക്കുന്ന
റോമർ 4:24
25 നമ്മുടെ കർത്താവായ യേശുവിനെ മരിച്ചവരിൽനിന്നു വിശ്വസിക്കുന്ന നമുക്കും കണക്കിടുവാനുള്ളതാകയാൽ തന്നേ.
റോമർ 4:25//
അത് കൊണ്ടു നമുക്കും കൃപയാൽ യേശു ക്രിസ്തുവിലുള്ള വിശ്വാസം മൂലം അബ്രഹാമിന്റെ സന്തതികളും വാഗ്‌ദത്തിന്റെ അവകാശികളും ആയിത്തീരാം.ദൈവത്തോട് വിശ്വസ്‌തർ ആയിരിക്കാം.
എന്താകുന്നു ക്രിസ്താനിത്വം ?എന്താകുന്നു യേശു ക്രിസ്തുവിന്റെ ശിഷ്യത്വം ?
newlifeinspirit
•
May 13, 2020
•
Malayalam Gospel Messages
•
No Comments
//29 അവൻ മുന്നറിഞ്ഞവരെ തന്‍റെ പുത്രൻ അനേകം സഹോദരന്മാരിൽ ആദ്യജാതൻ ആകേണ്ടതിന്നു അവന്‍റെ സ്വരൂപത്തോടു അനുരൂപരാകുവാൻ മുന്നിയമിച്ചുമിരിക്കുന്നു.
റോമർ 8:29
30 മുന്നിയമിച്ചവരെ വിളിച്ചും വിളിച്ചവരെ നീതീകരിച്ചും നീതീകരിച്ചവരെ തേജസ്കരിച്ചുമിരിക്കുന്നു.
റോമർ 8:30//
ക്രിസ്ത്യാനിത്വം, യേശുവിന്റെ ശിഷ്യൻ ആകുക എന്നുള്ളത് ദൈവ പുത്രൻ ആകുന്ന യേശു ക്രിസ്തുവിനോട് കൃപയാൽ അനുരൂപനാകുക എന്നത് ആകുന്നു. അതിന് ദൈവ വചനം ആകുന്ന യേശു ക്രിസ്തുവെന്ന വചനം ആകുന്ന ദൈവത്തെ, ദൈവത്തിന്റെ പരിശുദ്ധ ആത്മാവിനെ കൃപയാൽ അനുസരിച്ചു നടക്കുന്നു എങ്കിലേ സാധിക്കു. ക്രിസ്ത്യാനിത്വം, ശിഷ്യത്വം ക്രിസ്തു മതത്തിൽ നടക്കുന്നതോ ആചാര അനുഷ്ടാനങ്ങൾ അനുസരിച്ചു നടക്കുന്നതോ അല്ല. പരിശുദ്ധനായ യേശു ക്രിസ്തുവിനെ അനുസരിച്ചു നടക്കുമ്പോൾ നാം കൃപയാൽ വിശുദ്ധർ ആയി മാറുന്നു ക്രിസ്തുവിനാൽ, അവിടുത്തെ ആത്മാവിനാൽ.
//14 ദൈവാത്മാവു നടത്തുന്നവർ ഏവരും ദൈവത്തിന്റെ മക്കൾ ആകുന്നു.റോമർ – അദ്ധ്യായം 8: //
ഇണയുള്ള വചനം
newlifeinspirit
•
May 13, 2020
•
Malayalam Gospel Messages
•
No Comments
// 16 യഹോവയുടെ പുസ്തകത്തിൽ അന്വേഷിച്ചു വായിച്ചു നോക്കുവിൻ; അവയിൽ ഒന്നും കാണാതിരിക്കയില്ല; ഒന്നിന്നും ഇണ ഇല്ലാതിരിക്കയുമില്ല; അവന്റെ വായല്ലോ കല്പിച്ചതു; അവന്റെ ആത്മാവത്രേ അവയെ കൂട്ടിവരുത്തിയതു.യെശയ്യാ – അദ്ധ്യായം 34//
മനുഷ്യന് ദൈവം തന്നിരിക്കുന്ന അവിടുത്തെ വചനം പരിശുദ്ധ ആത്മാവ് തന്റെ ദാസന്മാരിലൂടെ എഴുതിച്ചു മനുഷ്യന് തന്നിരിക്കുന്നു .ദൈവ വചനം വ്യാഖ്യാനിക്കാൻ ഉള്ള അധികാരം പരിശുദ്ധ ആത്മാവിനാകുന്നു .ഒരു വ്യക്തി ദൈവ വചനം വ്യാഖ്യാനിക്കുമ്പോൾ പരിശുദ്ധാത്മ സഹായത്തിലൂടെ മാത്രമേ വ്യാഖ്യാനിക്കാവൂ.ബുദ്ധി കൊണ്ട് വ്യാഖ്യാനിക്കരുത് .
ഓരോ ദൈവ വചനത്തിനും ഇണയായ വചനം ഉണ്ട് വിശുദ്ധ ഗ്രന്ഥത്തിൽ .അത് ദൈവ സഹായത്താൽ മനസ്സിലായാൽ മാത്രമേ ദൈവം എന്ത് ഉദ്ദേശത്തോടെ, എന്ത് അർത്ഥത്തിൽ ആ വചനം അരുളി ചെയ്തു എന്ന് മനസിലാവുകയുള്ളു.സാഹചര്യവും പ്രസക്തമാണ് .സാത്താനെ നേരിടാൻ ഇണയായ വചനത്തെ പരിശുദ്ധ ആത്മ സഹായത്താൽ അറിഞ്ഞിരിക്കണം.
ഉദാഹരണത്തിന് സാത്താൻ യേശു കർത്താവിന്റെ ലൗകിക ജീവിത കാലത്തു പരീക്ഷിക്കുമ്പോൾ പറയുന്നു
// 5 പിന്നെ പിശാചു അവനെ വിശുദ്ധ നഗരത്തിൽ കൊണ്ടുപോയി ദൈവാലയത്തിന്റെ അഗ്രത്തിന്മേൽ നിറുത്തി അവനോടു:
6 നീ ദൈവപുത്രൻ എങ്കിൽ താഴത്തോട്ടു ചാടുക; “നിന്നെക്കുറിച്ചു അവൻ തന്റെ ദൂതന്മാരോടു കല്പിക്കും; അവൻ നിന്റെ കാൽ കല്ലിനോടു തട്ടാതവണ്ണം നിന്നെ കയ്യിൽ താങ്ങികൊള്ളും” എന്നു എഴുതിയിരിക്കുന്നുവല്ലോ എന്നു പറഞ്ഞു.
7 യേശു അവനോടു: “നിന്റെ ദൈവമായ കർത്താവിനെ പരീക്ഷിക്കരുതു എന്നും കൂടെ എഴുതിയിരിക്കുന്നു” എന്നു പറഞ്ഞു.മത്തായി – അദ്ധ്യായം 4//
ഇവിടെ പിശാച് ദൈവ വചനം കൊണ്ട് യേശു കർത്താവിനെ പരീക്ഷിക്കുമ്പോൾ അതെ വചനത്തിന്റെ ഇണയായ വചനത്തെ കൊണ്ട് യേശു കർത്താവു പിശാചിനോട് മറുപടി പറയുകയാണ് .ദൈവം എന്ത് അർത്ഥത്തിൽ ആ വചനം പുറപ്പെടുവിച്ചു എന്ന് വെളിപ്പെടുത്തുകയാണ് .ദൈവം തന്റെ ജനത്തെ രക്ഷിക്കും എന്നാൽ ദൈവം രക്ഷിക്കുമോ എന്ന് നാം ദൈവത്തെ പരീക്ഷിക്കാനായി ഒന്നും ചെയ്യരുത് .
കൃപക്ക് മേൽ കൃപ
newlifeinspirit
•
May 13, 2020
•
Malayalam Gospel Messages
•
No Comments
//16 അവന്റെ നിറവിൽ നിന്നു നമുക്കു എല്ലാവർക്കും കൃപമേൽ കൃപ ലഭിച്ചിരിക്കുന്നു.
17 ന്യായപ്രമാണം മോശെ മുഖാന്തരം ലഭിച്ചു; കൃപയും സത്യവും യേശുക്രിസ്തു മുഖാന്തരം വന്നു.യോഹന്നാൻ – അദ്ധ്യായം 1//
//20 അവൻ ക്രൂശിൽ ചൊരിഞ്ഞ രക്തം കൊണ്ടു അവൻ മുഖാന്തരം സമാധാനം ഉണ്ടാക്കി, ഭൂമിയിലുള്ളതോ സ്വർഗ്ഗത്തിലുള്ളതോ സകലത്തെയും അവനെക്കൊണ്ടു തന്നോടു നിരപ്പിപ്പാനും പിതാവിന്നു പ്രസാദം തോന്നി.
കൊലൊസ്സ്യർ 1:20//
യേശുവിന്റെ കാൽവരി ബലിയുടെ യോഗ്യതയിലൂടെ നമുക്ക് എല്ലാവർക്കും കൃപക്ക് മേൽ കൃപ ലഭിച്ചിരിക്കുന്നു.
എന്ത് കൊണ്ട് ലോകസ്നേഹം പാപത്തിലേക്കു നയിക്കുന്നു ?
newlifeinspirit
•
May 13, 2020
•
Malayalam Gospel Messages
•
No Comments
//വ്യഭിചാരിണികളായുള്ളോരേ, ലോകസ്നേഹം ദൈവത്തോടു ശത്രുത്വം ആകുന്നു എന്നു നിങ്ങൾ അറിയുന്നില്ലയോ? ആകയാൽ ലോകത്തിന്‍റെ സ്നേഹിതൻ ആകുവാൻ ഇച്ഛിക്കുന്നവനെല്ലാം ദൈവത്തിന്‍റെ ശത്രുവായിത്തീരുന്നു.
യാക്കോബ് 4:4//
ദൈവ വചനം ലംഘിച്ചാൽ അത് പാപം ആയി മാറുന്നു. പാപത്തോടുള്ള സ്നേഹം ആകുന്നു ലോക സ്നേഹം.