“11 വീടുപണിയുന്നവരായ നിങ്ങൾ തള്ളിക്കളഞ്ഞിട്ടു കോണിന്റെ മൂലക്കല്ലായിത്തീർന്ന കല്ലു ഇവൻ തന്നേ.
12 മറ്റൊരുത്തനിലും രക്ഷ ഇല്ല; നാം രക്ഷിക്കപ്പെടുവാൻ ആകാശത്തിൻ കീഴിൽ മനുഷ്യരുടെ ഇടയിൽ നല്കപ്പെട്ട വേറൊരു നാമവും ഇല്ല.” (Acts 4 :11 -12 )
ഒരു വ്യക്തി കർത്താവായ യേശു ക്രിസ്തുവിനെ കർത്താവും രക്ഷിതാവും ആയി കൃപയാൽ സ്വീകരിക്കുമ്പോൾ ലോകം അയാളെ വെറുക്കുന്നു ,ഉപേക്ഷിക്കുന്നു ,തള്ളിക്കളയുന്നു .
“18 ലോകം നിങ്ങളെ പകെക്കുന്നു എങ്കിൽ അതു നിങ്ങൾക്കു മുമ്പെ എന്നെ പകെച്ചിരിക്കുന്നു എന്നു അറിവിൻ.
19 നിങ്ങൾ ലോകക്കാർ ആയിരുന്നു എങ്കിൽ ലോകം തനിക്കു സ്വന്തമായതിനെ സ്നേഹിക്കുമായിരുന്നു; എന്നാൽ നിങ്ങൾ ലോകക്കാരായിരിക്കാതെ ഞാൻ നിങ്ങളെ ലോകത്തിൽ നിന്നു തിരഞ്ഞെടുത്തതുകൊണ്ടു ലോകം നിങ്ങളെ പകെക്കുന്നു.
20 ദാസൻ യജമാനനെക്കാൾ വലിയവനല്ല എന്നു ഞാൻ നിങ്ങളോടു പറഞ്ഞ വാക്കു ഓർപ്പിൻ. അവർ എന്നെ ഉപദ്രവിച്ചു എങ്കിൽ നിങ്ങളെയും ഉപദ്രവിക്കും; എന്റെ വചനം പ്രമാണിച്ചു എങ്കിൽ നിങ്ങളുടേതും പ്രമാണിക്കും.
21 എങ്കിലും എന്നെ അയച്ചവനെ അവർ അറിയായ്കകൊണ്ടു എന്റെ നാമം നിമിത്തം ഇതു ഒക്കെയും നിങ്ങളോടു ചെയ്യും.” (John 15: 18-21)
നമുക്ക് വേദപുസ്തകത്തിൽ ദൈവത്തെ ആശ്രയിച്ച പലരെയും ലോകം തള്ളിക്കളഞ്ഞതായി കാണാൻ കഴിയും.
ജോബിന്റെ ജീവിതത്തിൽ ഭാര്യ തള്ളിക്കളഞ്ഞു:
“8 അവൻ ഒരു ഓട്ടിൻ കഷണം എടുത്തു തന്നെത്താൻ ചുരണ്ടിക്കൊണ്ടു ചാരത്തിൽ ഇരുന്നു.
9 അവന്റെ ഭാര്യ അവനോടു: നീ ഇനിയും നിന്റെ ഭക്തി മുറുകെ പിടിച്ചുകൊണ്ടിരിക്കുന്നുവോ? ദൈവത്തെ ത്യജിച്ചുപറഞ്ഞു മരിച്ചുകളക എന്നു പറഞ്ഞു.” (ഇയ്യോബ് 2 : 8 -9 )
ദാവീദ് തന്റെ ജീവിതത്തിൽ സ്വന്തം വീട്ടുകാർ തള്ളിക്കളഞ്ഞ ഒരു വ്യക്തിയാണ്.
“10 എന്റെ അപ്പനും അമ്മയും എന്നെ ഉപേക്ഷിച്ചിരിക്കുന്നു; എങ്കിലും യഹോവ എന്നെ ചേർത്തുകൊള്ളും.”
(സങ്കീർത്തനങ്ങൾ 27:10)
ജോസഫ് സഹോദരന്മാരാൽ തള്ളപ്പെട്ട വ്യക്തിയാണ് .
“4 അപ്പൻ തങ്ങളെ എല്ലാവരെക്കാളും അവനെ അധികം സ്നേഹിക്കുന്നു എന്ന് അവന്റെ സഹോദരന്മാർ കണ്ടിട്ട് അവനെ പകച്ചു; അവനോടു സമാധാനമായി സംസാരിപ്പാൻ അവർക്കു കഴിഞ്ഞില്ല.5 യോസേഫ് ഒരു സ്വപ്നം കണ്ടു. അതു തന്റെ സഹോദരന്മാരോട് അറിയിച്ചതുകൊണ്ട് അവർ അവനെ പിന്നെയും അധികം പകച്ചു.” (ഉല്പത്തി 37 : 4 – 5 )
യേശു സൗഖ്യം ആക്കിയ കുരുടനെ യേശുവിനെ അനുകൂലിച്ചു പറഞ്ഞതിന് പരീശന്മാർ പള്ളിഭ്രഷ്ടനാക്കി പുറത്താക്കി.
“34 അവർ അവനോടു: നീ മുഴുവനും പാപത്തിൽ പിറന്നവൻ; നീ ഞങ്ങളെ ഉപദേശിക്കുന്നുവോ എന്നു പറഞ്ഞു അവനെ പുറത്താക്കിക്കളഞ്ഞു.
35 അവനെ പുറത്താക്കി എന്നു യേശു കേട്ടു; അവനെ കണ്ടപ്പോൾ: “നീ ദൈവപുത്രനിൽ വിശ്വസിക്കുന്നുവോ ” എന്നു ചോദിച്ചു.
36 അതിന്നു അവൻ: യജമാനനേ, അവൻ ആർ ആകുന്നു? ഞാൻ അവനിൽ വിശ്വസിക്കാം എന്നു ഉത്തരം പറഞ്ഞു.
37 യേശു അവനോടു: “നീ അവനെ കണ്ടിട്ടുണ്ടു; നിന്നോടു സംസാരിക്കുന്നവൻ അവൻ തന്നേ” എന്നു പറഞ്ഞു.
38 ഉടനെ അവൻ: കർത്താവേ, ഞാൻ വിശ്വസിക്കുന്നു എന്നു പറഞ്ഞു അവനെ നമസ്കരിച്ചു.
39 “കാണാത്തവർ കാണ്മാനും കാണുന്നവർ കുരുടർ ആവാനും ഇങ്ങനെ ന്യായവിധിക്കായി ഞാൻ ഇഹലോകത്തിൽ വന്നു” എന്നു യേശു പറഞ്ഞു.”( യോഹന്നാൻ 9:34-39)
കർത്താവായ യേശുവിന് സാക്ഷ്യം വഹിക്കുമ്പോൾ ലോകത്തിനു നമ്മെ സ്നേഹിക്കാൻ സാധ്യമല്ല . വിശുദ്ധ വേദ പുസ്തകത്തിൽ ദൈവത്തിന്റെ, ക്രിസ്തുവിന്റെ വിശ്വസ്ത സാക്ഷികളെ നമുക്ക് കാണാൻ കഴിയും. കർത്താവിനെ അനുഗമിക്കുമ്പോൾ ലോകം നമ്മെ തള്ളിക്കളയുമ്പോൾ വിഷമിക്കേണ്ട, കർത്താവു നമ്മെ ചേർത്ത് കൊള്ളും.