മൃഗത്തിന്റെ മുദ്രയും ചിപ്പും

16 അതു ചെറിയവരും വലിയവരും സമ്പന്നന്മാരും ദരിദ്രന്മാരും സ്വതന്ത്രന്മാരും ദാസന്മാരുമായ എല്ലാവർക്കും വലങ്കൈമേലോ നെറ്റിയിലോ മുദ്ര കിട്ടുമാറും
17 മൃഗത്തിന്റെ പേരോ പേരിന്റെ സംഖ്യയോ ആയ മുദ്രയുള്ളവനല്ലാതെ വാങ്ങുകയോ വില്ക്കുകയോ ചെയ്‍വാൻ വഹിയാതെയും ആക്കുന്നു.
18 ഇവിടെ ജ്ഞാനംകൊണ്ടു ആവശ്യം. ബുദ്ധിയുള്ളവൻ മൃഗത്തിന്റെ സംഖ്യ ഗണിക്കട്ടെ: അതു ഒരു മനുഷ്യന്റെ സംഖ്യയത്രെ. അതിന്റെ സംഖ്യ അറുനൂറ്ററുപത്താറു.(വെളിപ്പാടു – അദ്ധ്യായം 13: )

ഇന്ന് നാം 666 എന്ന സാത്താന്റെ സംഖ്യ കയ്യിലോ നെറ്റിയിലോ പതിക്കാവുന്ന പലരും വികസിപ്പിച്ചു കൊണ്ടിരിക്കുന്ന കമ്പ്യൂട്ടർ ചിപ്പ് മായി ബന്ധപ്പെടുത്തി കേൾക്കുന്നു .അത് സത്യമാണെങ്കിൽ വളരെ അപകടകരം ആണ്.

കാരണം ഇനി വരാൻ പോകുന്ന ചിപ്പ് ഒരിക്കൽ മനുഷ്യന്റെ ശരീരത്തിൽ ഘടിപ്പിച്ചാൽ ചിപ്പിന്റെ നിയന്ത്രണം കൈയിലുള്ള സംവിധാനത്തിന് ആരിലാണോ ചിപ്പ് വച്ചിരിക്കുന്നത് ആ വ്യക്തിയെ നിയന്ത്രിക്കാനും അയാളുടെ ചിന്തകളിലും പ്രവർത്തനങ്ങളിലും സ്വാധീനം ചെലുത്താനും സ്വാധിക്കാം .അങ്ങനെ വന്നാൽ ചിപ്പ് സ്ഥാപിക്കപ്പെട്ടിരിക്കുന്ന വ്യക്തിക്ക് സ്വന്തം ആയി തീരുമാനം എടുക്കാനോ യേശു ക്രിസ്തുവിനെ കർത്താവും സ്വന്ത രക്ഷിതാവും ആയി സ്വീകരിക്കാനോ കഴിയാതെ വരും .

ഇനി ചിപ്പിനെ നിയന്ത്രിക്കുന്ന സംവിധാനത്തിന്  തങ്ങളെ എതിർക്കുന്നവരെ പ്രത്യേക നിർദ്ദേശം ചിപ്പിന് കൊടുത്തു പീഡിപ്പിക്കാനോ കൊല്ലാനോ സാധിച്ചേക്കാം.

അത് എന്ത് തന്നെ ആണെങ്കിലും ദൈവ ജനം ഭയപ്പെടേണ്ട.
കാരണം സ്വന്തം ജനത്തെ ചേർക്കുവാൻ യേശു കർത്താവിന്റെ മടങ്ങി വരവ് ആസന്നം ആയിരിക്കുന്നു.
കൃപയാൽ പരിശുദ്ധ ആത്മാവിനെ അനുദിനം അനുസരിച്ചു നിത്യ ജീവനു അവകാശികൾ ആകുവാൻ നമുക്ക് ഒരുങ്ങാം.