ദൈവം പരിശുദ്ധനാകുന്നു.യേശു ക്രിസ്തുവിനെ കർത്താവും രക്ഷിതാവുമായി സ്വീകരിച്ച എല്ലാവരെയും യേശു ക്രിസ്തു വഴി ദൈവമക്കളായി ദത്തെടുക്കപ്പെടുന്നു. അവരെ ലോക സ്ഥാപനത്തിന് മുമ്പേ ദൈവം ക്രിസ്തുവിൽ തിരഞ്ഞെടുത്തു.അങ്ങനെ ഉള്ളവരെ ദൈവം പരിശുദ്ധനായ നീതിയുടെ ചെങ്കോൽ ഉള്ള തന്റെ പുത്രനായ യേശു ക്രിസ്തുവിനു അനുരൂപരാക്കുന്നു.അത് വിശുദ്ധീകരണത്തിലൂടെയേ സാധിക്കു.അവരെ ദൈവത്തിന്റെ ആലയമാക്കുന്നു.ദൈവം നാം അവിടുത്തെ വിശുദ്ധി പ്രാപിക്കുവാൻ നമ്മുടെ ഗുണത്തിനായി നമ്മെ ശിക്ഷിക്കുന്നു നാം യേശു ക്രിസ്തുവിൽ മക്കളായതു കൊണ്ട്.
7 നിങ്ങൾ ബാലശിക്ഷ സഹിച്ചാൽ ദൈവം മക്കളോടു എന്നപോലെ നിങ്ങളോടു പെരുമാറുന്നു; അപ്പൻ ശിക്ഷിക്കാത്ത മകൻ എവിടെയുള്ളു?
8 എല്ലാവരും പ്രാപിക്കുന്ന ബാലശിക്ഷ കൂടാതിരിക്കുന്നു എങ്കിൽ നിങ്ങൾ മക്കളല്ല കൌലടേയന്മാരത്രേ.
9 നമ്മുടെ ജഡസംബന്ധമായ പിതാക്കന്മാർ നമ്മെ ശിക്ഷിച്ചപ്പോൾ നാം അവരെ വണങ്ങിപ്പോന്നുവല്ലോ; ആത്മാക്കളുടെ പിതാവിന്നു ഏറ്റവും അധികമായി കീഴടങ്ങി ജീവിക്കേണ്ടതല്ലയോ?
10 അവർ ശിക്ഷിച്ചതു കുറെക്കാലവും തങ്ങൾക്കു ബോധിച്ചപ്രകാരവുമത്രേ; അവനോ, നാം അവന്റെ വിശുദ്ധി പ്രാപിക്കേണ്ടതിന്നു നമ്മുടെ ഗുണത്തിന്നായി തന്നേ ശിക്ഷിക്കുന്നതു.
11 ഏതു ശിക്ഷയും തൽക്കാലം സന്തോഷകരമല്ല ദുഃഖകരമത്രേ എന്നു തോന്നും; പിന്നത്തേതിലോ അതിനാൽ അഭ്യാസം വന്നവർക്കു നീതി എന്ന സമാധാന ഫലം ലഭിക്കും.(Hebrews 12:7-11)
ലോക മാലിന്യത്തിലായിരുന്ന പാപികളായ നമ്മെ കൃപയാൽ യേശുക്രിസ്തുവിലുള്ള നമ്മുടെ വിശ്വാസം നിമിത്തം ദൈവം മക്കളെന്ന നിലയിൽ നീതീകരിക്കുന്നു ,വിശുദ്ധീകരിക്കുന്നു. നമ്മൾ യേശു ക്രിസ്തുവിന്റെ സ്വഭാവം പ്രാപിക്കുന്നു , അത് മൂലം പരിശുദ്ധാത്മ ഫലങ്ങൾ നമ്മിൽ നിന്ന് പുറപ്പെടുവിക്കുന്നു.യേശുവിന്റെ സ്വഭാവം ആകുന്നു പരിശുദ്ധാത്മ ഫലങ്ങളിൽ പ്രതിഫലിക്കുന്നത്.
29 അവൻ മുന്നറിഞ്ഞവരെ തന്റെ പുത്രൻ അനേകം സഹോദരന്മാരിൽ ആദ്യജാതൻ ആകേണ്ടതിന്നു അവന്റെ സ്വരൂപത്തോടു അനുരൂപരാകുവാൻ മുന്നിയമിച്ചുമിരിക്കുന്നു.
30 മുന്നിയമിച്ചവരെ വിളിച്ചും വിളിച്ചവരെ നീതീകരിച്ചും നീതീകരിച്ചവരെ തേജസ്കരിച്ചുമിരിക്കുന്നു.(Romans 8: )
22 ആത്മാവിന്റെ ഫലമോ: സ്നേഹം, സന്തോഷം, സമാധാനം, ദീർഘക്ഷമ, ദയ, പരോപകാരം, വിശ്വസ്തത, സൌമ്യത,
23 ഇന്ദ്രിയജയം; ഈ വകെക്കു വിരോധമായി ഒരു ന്യായപ്രമാണവുമില്ല.
(Galatians 5:)
അങ്ങനെ നീതീകരിക്കുകയും വിശുദ്ധീകരിക്കുകയും ചെയ്യുന്നവരെ ദൈവം തേജസ്വീകരിക്കുന്നു.യേശു ക്രിസ്തുവിന്റെ ഭൂമിയിലേക്കുള്ള തിരിച്ചു വരവിൽ അവർ പുനരുത്ഥാന ശരീരം പ്രാപിക്കുന്നു.രക്ഷ പ്രാപിക്കുന്നു ,ദൈവ രാജ്യത്തിന് അവകാശികൾ ആയി മാറുന്നു.