//1 യോഹന്നാൻ അദ്ധ്യായം 5:8 സാക്ഷ്യം പറയുന്നവർ മൂവർ ഉണ്ടു: ആത്മാവു, ജലം, രക്തം; ഈ മൂന്നിന്റെയും സാക്ഷ്യം ഒന്നുതന്നേ.
ആവർത്തന പുസ്തകം അദ്ധ്യായം 19:15 മനുഷ്യൻ ചെയ്യുന്ന യാതൊരു അകൃത്യത്തിന്നോ പാപത്തിന്നോ അവന്റെ നേരെ ഏകസാക്ഷി നിൽക്കരുതു; രണ്ടോ മൂന്നോ സാക്ഷികളുടെ വാമൊഴിമേൽ കാര്യം ഉറപ്പാക്കേണം.
- കൊരിന്ത്യർ അദ്ധ്യായം 13:1 ഈ മൂന്നാം പ്രാവശ്യം ഞാൻ നിങ്ങളുടെ അടുക്കൽ വരുന്നുണ്ടു. “രണ്ടു മൂന്നു സാക്ഷികളുടെ വാമൊഴിയാൽ ഏതുകാർയ്യവും ഉറപ്പാകും.”//
1 .യേശുക്രിസ്തുവിന്റെ രക്തത്താൽ ഉള്ള സാക്ഷ്യം
യേശുവിന്റെ പരിശുദ്ധ രക്തത്താൽ കൃപയാൽ വീണ്ടെടുക്കപ്പെട്ട ഒരു വ്യക്തിക്ക് വേണ്ടി ,
അവന്റെ ജീവന് വേണ്ടി പ്രത്യേകിച്ചും യേശുവിന്റെ പരിശുദ്ധ രക്തം ദൈവ സന്നിധിയിൽ സാക്ഷി പറയും.
//ലേവ്യപുസ്തകം – അദ്ധ്യായം 17:11 മാംസത്തിന്റെ ജീവൻ രക്തത്തിൽ അല്ലോ ഇരിക്കുന്നതു; യാഗപീഠത്തിന്മേൽ നിങ്ങൾക്കുവേണ്ടി പ്രായശ്ചിത്തം കഴിപ്പാൻ ഞാൻ അതു നിങ്ങൾക്കു തന്നിരിക്കുന്നു; രക്തമല്ലോ ജീവൻ മൂലമായി പ്രായശ്ചിത്തം ആകുന്നതു.//
ഓരോ വ്യക്തിയും മാനസാന്തരപ്പെട്ട് ,ദൈവ പുത്രനായ യേശുവിനെ കർത്താവും രക്ഷിതവുമായി ഏറ്റു പറഞ്ഞു ഹൃദയത്തിൽ വിശ്വസിച്ചു രക്ഷിക്കപ്പെട്ടു കൃപയാൽ വരുമ്പോൾ യേശുവിന്റെ രക്തത്താൽ കഴുകപ്പെടും.അവർക്കു വേണ്ടി,അവരുടെ ജീവന് വേണ്ടി യേശുവിന്റെ പരിശുദ്ധ രക്തം സാക്ഷി പറയും.
2 . സ്നാന ജലത്താലുള്ള സാക്ഷ്യം
വിശ്വാസ സ്നാനത്താൽ യേശുവിനോടു കൃപയാൽ ചേർക്കപ്പെട്ടവർക്കു വേണ്ടി സ്നാന ജലം സാക്ഷ്യം പറയും.പ്രത്യേകിച്ചും അവരുടെ ശരീരത്തിന് വേണ്ടി.
//3 അല്ല, യേശുക്രിസ്തുവിനോടു ചേരുവാൻ സ്നാനം ഏറ്റവരായ നാം എല്ലാവരും അവന്റെ മരണത്തിൽ പങ്കാളികളാകുവാൻ സ്നാനം ഏറ്റിരിക്കുന്നു എന്നു നിങ്ങൾ അറിയുന്നില്ലയോ?
4 അങ്ങനെ നാം അവന്റെ മരണത്തിൽ പങ്കാളികളായിത്തീർന്ന സ്നാനത്താൽ അവനോടുകൂടെ കുഴിച്ചിടപ്പെട്ടു; ക്രിസ്തു മരിച്ചിട്ടു പിതാവിന്റെ മഹിമയാൽ ജീവിച്ചെഴുന്നേറ്റതുപോലെ നാമും ജീവന്റെ പുതുക്കത്തിൽ നടക്കേണ്ടതിന്നു തന്നേ.
5 അവന്റെ മരണത്തിന്റെ സാദൃശ്യത്തോടു നാം ഏകീഭവിച്ചവരായെങ്കിൽ പുനരുത്ഥാനത്തിന്റെ സാദൃശ്യത്തോടും ഏകീഭവിക്കും. (റോമൻസ് 6: ) //
3 .പരിശുദ്ധ ആത്മാവിന്റെ സാക്ഷ്യം
പരിശുദ്ധ ആത്മ സ്നാനം കൃപയാൽ പ്രാപിച്ച വ്യക്തിക്ക് വേണ്ടി ,പ്രത്യേകിച്ചും അവന്റെ ആത്മാവിനു വേണ്ടി പരിശുദ്ധ ആത്മാവ് സാക്ഷ്യം പറയും.
// 9 നിങ്ങളോ, ദൈവത്തിന്റെ ആത്മാവു നിങ്ങളിൽ വസിക്കുന്നു എന്നു വരികിൽ ജഡസ്വഭാവമുള്ളവരല്ല ആത്മസ്വഭാവമുള്ളവരത്രേ, ക്രിസ്തുവിന്റെ ആത്മാവില്ലാത്തവൻ അവന്നുള്ളവനല്ല.
14 ദൈവാത്മാവു നടത്തുന്നവർ ഏവരും ദൈവത്തിന്റെ മക്കൾ ആകുന്നു.
15 നിങ്ങൾ പിന്നെയും ഭയപ്പെടേണ്ടതിന്നു ദാസ്യത്തിന്റെ ആത്മാവിനെ അല്ല; നാം അബ്ബാ പിതാവേ, എന്നു വിളിക്കുന്ന പുത്രത്വത്തിൻ ആത്മാവിനെ അത്രേ പ്രാപിച്ചതു.
16 നാം ദൈവത്തിന്റെ മക്കൾ എന്നു ആത്മാവുതാനും നമ്മുടെ ആത്മാവോടുകൂടെ സാക്ഷ്യം പറയുന്നു.
(റോമൻസ് 8 : ) //
അതിനാൽ ഓരോ വ്യക്തിയും ഈ സാക്ഷ്യങ്ങൾ കൃപയാൽ പ്രാപിക്കേണം .
വചനം പരിശോധിച്ചാൽ,
യേശു കർത്താവു ഭൂമിയിൽ വന്നപ്പോൾ പിതാവായ ദൈവം അവിടുത്തെ സാക്ഷ്യപ്പെടുത്തി
// 1. യോഹന്നാൻ/അദ്ധ്യായം 5:9 നാം മനുഷ്യരുടെ സാക്ഷ്യം കൈക്കൊള്ളുന്നു എങ്കിൽ ദൈവത്തിന്റെ സാക്ഷ്യം അതിലും വലുതാകുന്നു. ദൈവത്തിന്റെ സാക്ഷ്യമോ അവൻ തന്റെ പുത്രനെക്കുറിച്ചു സാക്ഷീകരിച്ചിരിക്കുന്നതു തന്നേ.
യോഹന്നാൻ/അദ്ധ്യായം 5:37 എന്നെ അയച്ച പിതാവുതാനും എന്നെക്കുറിച്ചു സാക്ഷ്യം പറഞ്ഞിരിക്കുന്നു; നിങ്ങൾ അവന്റെ ശബ്ദം ഒരുനാളും കേട്ടിട്ടില്ല, അവന്റെ രൂപം കണ്ടിട്ടില്ല;//
പരിശുദ്ധ ആത്മാവ് യേശു കർത്താവിനു സാക്ഷ്യം വഹിക്കുന്നു
// യോഹന്നാൻ/അദ്ധ്യായം 15:26 ഞാൻ പിതാവിന്റെ അടുക്കൽനിന്നു നിങ്ങൾക്കു അയപ്പാനുള്ള കാര്യസ്ഥനായി പിതാവിന്റെ അടുക്കൽ നിന്നു പുറപ്പെടുന്ന സത്യാത്മാവു വരുമ്പോൾ അവൻ എന്നെക്കുറിച്ചു സാക്ഷ്യം പറയും.//
വിശുദ്ധ തിരുവെഴുത്തുകൾ യേശു കർത്താവിനു സാക്ഷ്യം വഹിക്കുന്നു
// ലൂക്കൊസ്/അദ്ധ്യായം 24:44 പിന്നെ അവൻ അവരോടു: ഇതാകുന്നു നിങ്ങളോടുകൂടെ ഇരിക്കുമ്പോൾ ഞാൻ പറഞ്ഞ വാക്കു. മോശെയുടെ ന്യായപ്രമാണത്തിലും പ്രവാചകപുസ്തകങ്ങളിലും സങ്കീർത്തനങ്ങളിലും എന്നെക്കുറിച്ചു എഴുതിയിരിക്കുന്നതു ഒക്കെയും നിവൃത്തിയാകേണം എന്നുള്ളതു തന്നേ എന്നു പറഞ്ഞു തിരുവെഴുത്തുകളെ തിരിച്ചറിയേണ്ടതിന്നു അവരുടെ ബുദ്ധിയെ തുറന്നു.
യോഹന്നാൻ അദ്ധ്യായം 5:39 നിങ്ങൾ തിരുവെഴുത്തുകളെ ശോധനചെയ്യുന്നു; അവയിൽ നിങ്ങൾക്കു നിത്യജീവൻ ഉണ്ടു എന്നു നിങ്ങൾ നിരൂപിക്കുന്നുവല്ലോ; അവ എനിക്കു സാക്ഷ്യം പറയുന്നു.//
ദൈവ സഭ തന്റെ മണവാളനായ യേശു കർത്താവിനു വേണ്ടി സാക്ഷ്യം വഹിക്കുന്നു.അതിനായി വിളിക്കപ്പെട്ടിരിക്കുന്നു
// യോഹന്നാൻ/അദ്ധ്യായം 15:27 നിങ്ങളും ആദിമുതൽ എന്നോടുകൂടെ ഇരിക്കകൊണ്ടു സാക്ഷ്യം പറവിൻ .
ലൂക്കൊസ്/അദ്ധ്യായം 12:8 മനുഷ്യരുടെ മുമ്പിൽ ആരെങ്കിലും എന്നെ ഏറ്റുപറഞ്ഞാൽ അവനെ മനുഷ്യപുത്രനും ദൈവദൂതന്മാരുടെ മുമ്പാകെ ഏറ്റുപറയും.//
അതിനാൽ നമുക്ക് ദൈവ കൃപയാൽ 3 സാക്ഷ്യങ്ങൾ പ്രാപിക്കാം,യേശു ക്രിസ്തുവിനു വേണ്ടി സാക്ഷ്യം വഹിക്കാം.
ദൈവം അനുഗ്രഹിക്കുമാറാകട്ടെ.