സത്യ ദൈവത്തിന്റെ പ്രത്യേകത മറ്റാർക്കും ഇല്ലാത്ത ഒരു പ്രത്യേകത യാണ്.അവിടുന്ന് പരിശുദ്ധൻ ആണ്.സത്യ ദൈവത്തെ വ്യാജ ദൈവങ്ങളിൽ നിന്നും പെട്ടെന്ന് മനുഷ്യന് തിരിച്ചറിയാൻ പറ്റുന്നത് ദൈവത്തിന്റെ പരിശുദ്ധിയെ നോക്കിയാൽ മാത്രം മതി.
// ഉസ്സീയാരാജാവു മരിച്ച ആണ്ടിൽ കർത്താവു, ഉയർന്നും പൊങ്ങിയുമുള്ള സിംഹാസനത്തിൽ ഇരിക്കുന്നതു ഞാൻ കണ്ടു; അവന്റെ വസ്ത്രത്തിന്റെ വിളുമ്പുകൾ മന്ദിരത്തെ നിറച്ചിരുന്നു.
2 സാറാഫുകൾ അവന്നു ചുറ്റും നിന്നു; ഓരോരുത്തന്നു ആറാറു ചിറകുണ്ടായിരുന്നു; രണ്ടുകൊണ്ടു അവർ മൂഖം മൂടി; രണ്ടുകൊണ്ടു കാൽ മൂടി; രണ്ടുകൊണ്ടു പറന്നു.
3 ഒരുത്തനോടു ഒരുത്തൻ; സൈന്യങ്ങളുടെ യഹോവ പരിശുദ്ധൻ, പരിശുദ്ധൻ, പരിശുദ്ധൻ; സർവ്വഭൂമിയും അവന്റെ മഹത്വംകൊണ്ടു നിറഞ്ഞിരിക്കുന്നു എന്നു ആർത്തു പറഞ്ഞു. യെശയ്യാ – അദ്ധ്യായം 6:1-3//
ദൈവങ്ങൾ എന്ന് വിളിക്കപ്പെടുന്ന,കരുതപ്പെടുന്ന ചിലരുടെ ജീവിതം, ഉപദേശങ്ങൾ നമ്മൾ സൂക്ഷിച്ചു പരിശോധിച്ചാൽ അതിൽ നുണ, മോഷണം, വഞ്ചന, ചതി എന്നിങ്ങനെ ഉള്ള ജഡ പ്രവർത്തികളുടെ സൂചനകൾ,അവ പാപത്തിന് കീഴ്പ്പെട്ടിരിക്കുന്ന അവസ്ഥകൾ കാണാൻ കഴിയും.
എന്നാൽ സത്യ ദൈവമോ പരിശുദ്ധനും പരിശുദ്ധിയാൽ നിറഞ്ഞവനും ആകുന്നു. ദൈവ പുത്രൻ ആകുന്ന യേശു ക്രിസ്തു എന്ന സത്യ ദൈവ വും കർത്താവും ആകുന്നവൻ ലോകത്തിലേക്ക് വന്നപ്പോൾ മനുഷ്യന്റെ പാപങ്ങൾക്ക് പരിഹാരം ചെയ്തു. കാരണം പരിശുദ്ധനാകുന്ന ദൈവം തന്നിലേക്ക് മനുഷ്യനെ അടുപ്പിക്കണം എങ്കിൽ അവനെ പാപത്തിൽ നിന്നും ശുദ്ധീകരിക്കേണ്ടത് ആവശ്യം ആയിരുന്നു.
കാരണം ദൈവം സത്യ വെളിച്ചം ആകുന്നു. അവിടുന്ന് പരിശുദ്ധൻ ആകുന്നു. ഇത് മറ്റാർക്കും അവകാശപ്പെടാൻ ഇല്ല.
വചനം ഇങ്ങനെ പറയുന്നു :
//19 ജഡത്തിന്റെ പ്രവൃത്തികളോ ദുർന്നടപ്പു, അശുദ്ധി, ദുഷ്കാമം, വിഗ്രഹാരാധന,
20 ആഭിചാരം, പക, പിണക്കം, ജാരശങ്ക, ക്രോധം, ശാഠ്യം,
21 ദ്വന്ദ്വപക്ഷം, ഭിന്നത, അസൂയ, മദ്യപാനം, വെറിക്കൂത്തു മുതലായവ എന്നു വെളിവാകുന്നു; ഈ വക പ്രവർത്തിക്കുന്നവർ ദൈവരാജ്യം അവകാശമാക്കുകയില്ല എന്നു ഞാൻ മുമ്പെ പറഞ്ഞതുപോലെ ഇപ്പോഴും നിങ്ങളോടു മുൻകൂട്ടി പറയുന്നു.
22 ആത്മാവിന്റെ ഫലമോ: സ്നേഹം, സന്തോഷം, സമാധാനം, ദീർഘക്ഷമ, ദയ, പരോപകാരം, വിശ്വസ്തത, സൌമ്യത,
23 ഇന്ദ്രിയജയം; ഈ വകെക്കു വിരോധമായി ഒരു ന്യായപ്രമാണവുമില്ല.(ഗലാത്യർ – അദ്ധ്യായം 5 :19-23)
20 അവൻ ക്രൂശിൽ ചൊരിഞ്ഞ രക്തം കൊണ്ടു അവൻ മുഖാന്തരം സമാധാനം ഉണ്ടാക്കി, ഭൂമിയിലുള്ളതോ സ്വർഗ്ഗത്തിലുള്ളതോ സകലത്തെയും അവനെക്കൊണ്ടു തന്നോടു നിരപ്പിപ്പാനും പിതാവിന്നു പ്രസാദം തോന്നി. കൊലൊസ്സ്യർ – അദ്ധ്യായം 1:20//
ആരാകുന്നു സത്യദൈവം എന്ന് തിരിച്ചറിയാൻ സമ്മതിക്കാതെ ഇന്ന് പിശാച് അനേകരെ വഞ്ചിച്ചു വച്ചിരിക്കുന്നു.
സത്യം തിരിച്ചറിയുക.ജീവന്റെ പ്രകാശത്തിലേക്ക്, ഏക സത്യ ദൈവത്തിലേക്ക് യേശു ക്രിസ്തുവിൽ ഉള്ള കൃപയാൽ പ്രവേശിക്കുക.
ദൈവത്തെ, ദൈവ വചനത്തെ, ദൈവത്തിന്റെ ആത്മാവിനെ കൃപയാൽ അനുസരിക്കുക.ദൈവം അനുഗ്രഹിക്കട്ടെ.