പുതിയ നിയമത്തിന്റെ അടിസ്ഥാനം സ്നേഹത്തിൽ പണിയപ്പെട്ടവയാണ് .
അത് ജീവന്റെ ആത്മാവിന്റെ പ്രമാണം ആകുന്നു.പുതിയ നിയമം ദൈവ രാജ്യത്തിൻറെ നിയമം ആകുന്നു.ജീവന്റെ ആത്മാവിന്റെ പ്രമാണത്തിനു കീഴിൽ കൃപയാൽ ഉള്ളവർ യേശു ക്രിസ്തു വഴി ദൈവത്താൽ ദത്തെടുക്കപ്പെട്ടവരും സ്വർഗ്ഗത്തിലെ സകല ആത്മീയഅനുഗ്രഹത്താൽ അനുഗ്രഹിക്കപ്പെട്ടവരും ദൈവത്തിന്റെ സ്വന്തം ഭവനക്കാരും ആണ്.നാം ക്രിസ്തുവിൽ ദൈവത്തിന്റെ അവകാശികളാണ്.യേശു ക്രിസ്തുവിലുള്ള ദൈവമക്കൾ ദൈവത്തിന്റെ സ്വന്തം ഭവനക്കാർ ആയതു കൊണ്ട് ദൈവം അവരിൽ വസിക്കുന്നു. ഒരു ഭവനക്കാർ ഒരു വീട്ടിൽ വസിക്കുന്നു.
“13 നാം അവനിലും അവൻ നമ്മിലും വസിക്കുന്നു എന്നു അവൻ തന്റെ ആത്മാവിനെ തന്നതിനാൽ നാം അറിയുന്നു.(1 John 4: )
ദൈവമക്കളുടെ ദൈവിക അനുസരണം അപ്പനെ മക്കൾ സ്നേഹത്തിൽ ബഹുമാനിച്ചു അനുസരിക്കുന്നത് പോലെ ആണ്.പഴയ നിയമത്തിലെ പോലെ ദാസന്മാർ ശിക്ഷ ഭയപ്പെട്ടു ദൈവത്തെ അനുസരിക്കുന്നത് പോലെ അല്ല.ദൈവം നമ്മെ ലോകസ്ഥാപനത്തിന് മുമ്പ് ക്രിസ്തുവിൽ തിരഞ്ഞെടുത്തു.യേശു ക്രിസ്തുവിലുള്ള വിശ്വാസം മൂലം കൃപയാൽ നാം നീതീകരിക്കപ്പെടുന്നു,ദൈവത്താൽ വിശുദ്ധീകരിക്കപ്പെടുന്നു,തേജസ്വീകരിക്കപ്പെടുന്നു.ചിലപ്പോൾ നമ്മുടെ വിശുദ്ധീകരണത്തിനായി ദൈവത്തിന്റെ ബാല ശിക്ഷ അനുഭവിക്കുന്നു.ദൈവത്തെ സ്നേഹിക്കുന്നവർക്ക് സകലവും നന്മക്കു ആയി ദൈവം മാറ്റുന്നു.
“7 പ്രയമുള്ളവരേ, നാം അന്യോന്യം സ്നേഹിക്ക; സ്നേഹം ദൈവത്തിൽനിന്നു വരുന്നു. സ്നേഹിക്കുന്നവനെല്ലാം ദൈവത്തിൽനിന്നു ജനിച്ചിരിക്കുന്നു, ദൈവത്തെ അറികയും ചെയ്യുന്നു.
8 സ്നേഹിക്കാത്തവൻ ദൈവത്തെ അറിഞ്ഞിട്ടില്ല; ദൈവം സ്നേഹം തന്നേ.
9 ദൈവം തന്റെ ഏകജാതനായ പുത്രനെ നാം അവനാൽ ജീവിക്കേണ്ടതിന്നു ലോകത്തിലേക്കു അയച്ചു എന്നുള്ളതിനാൽ ദൈവത്തിന്നു നമ്മോടുള്ള സ്നേഹം പ്രത്യക്ഷമായി.
10 നാം ദൈവത്തെ സ്നേഹിച്ചതല്ല, അവൻ നമ്മെ സ്നേഹിച്ചു തന്റെ പുത്രനെ നമ്മുടെ പാപങ്ങൾക്കു പ്രായശ്ചിത്തം ആകുവാൻ അയച്ചതു തന്നേ സാക്ഷാൽ സ്നേഹം ആകുന്നു.
11 പ്രിയമുള്ളവരേ, ദൈവം നമ്മെ ഇങ്ങനെ സ്നേഹിച്ചു എങ്കിൽ നാമും അന്യോന്യം സ്നേഹിക്കേണ്ടതാകുന്നു.
12 ദൈവത്തെ ആരും ഒരുനാളും കണ്ടിട്ടില്ല. നാം അന്യേന്യം സ്നേഹിക്കുന്നുവെങ്കിൽ ദൈവം നമ്മിൽ വസിക്കുന്നു; അവന്റെ സ്നേഹം നമ്മിൽ തികഞ്ഞുമിരിക്കുന്നു.”(1 John 4: )
“14 പിതാവു പുത്രനെ ലോകരക്ഷിതാവായിട്ടു അയച്ചിരിക്കുന്നു എന്നു ഞങ്ങൾ കണ്ടു സാക്ഷ്യം പറയുന്നു.
15 യേശു ദൈവപുത്രൻ എന്നു സ്വീകരിക്കുന്നവനിൽ ദൈവവും അവൻ ദൈവത്തിലും വസിക്കുന്നു.
16 ഇങ്ങനെ ദൈവത്തിന്നു നമ്മോടുള്ള സ്നേഹത്തെ നാം അറിഞ്ഞും വിശ്വസിച്ചുമിരിക്കുന്നു. ദൈവം സ്നേഹം തന്നേ; സ്നേഹത്തിൽ വസിക്കുന്നവൻ ദൈവത്തിൽ വസിക്കുന്നു; ദൈവം അവനിലും വസിക്കുന്നു.
17 ന്യായവിധിദിവസത്തിൽ നമുക്കു ധൈര്യം ഉണ്ടാവാൻ തക്കവണ്ണം ഇതിനാൽ സ്നേഹം നമ്മോടു തികഞ്ഞിരിക്കുന്നു. അവൻ ഇരിക്കുന്നതുപോലെ ഈ ലോകത്തിൽ നാമും ഇരിക്കുന്നു.
18 സ്നേഹത്തിൽ ഭയമില്ല; ഭയത്തിന്നു ദണ്ഡനം ഉള്ളതിനാൽ തികഞ്ഞ സ്നേഹം ഭയത്തെ പുറത്താക്കിക്കളയുന്നു; ഭയപ്പെടുന്നവൻ സ്നേഹത്തിൽ തികഞ്ഞവനല്ല.”(1 John 4: )
“15 നിങ്ങൾ പിന്നെയും ഭയപ്പെടേണ്ടതിന്നു ദാസ്യത്തിന്റെ ആത്മാവിനെ അല്ല; നാം അബ്ബാ പിതാവേ, എന്നു വിളിക്കുന്ന പുത്രത്വത്തിൻ ആത്മാവിനെ അത്രേ പ്രാപിച്ചതു.”(Romans 8: )
വീട്ടിലെ ആവശ്യങ്ങൾ ഭവനത്തിലെ അപ്പൻ അറിയുന്നു.അത് പോലെ നമ്മുടെ ആവശ്യങ്ങൾ ദൈവം അറിയുന്നു നാം പറയുന്നതിന് മുമ്പേ.എങ്കിലും നമ്മൾ ദൈവത്തോട് സ്തോത്രത്തോടെ നമ്മുടെ ആവശ്യങ്ങൾ ചോദിക്കുന്നത് ദൈവത്തിനു ഇഷ്ടമാണ്.
“അതുകൊണ്ടു ഇപ്പോൾ ക്രിസ്തുയേശുവിലുള്ളവർക്കു ഒരു ശിക്ഷാവിധിയും ഇല്ല.
2 ജീവന്റെ ആത്മാവിന്റെ പ്രമാണം എനിക്കു പാപത്തിന്റെയും മരണത്തിന്റെയും പ്രമാണത്തിൽനിന്നു ക്രിസ്തുയേശുവിൽ സ്വാതന്ത്ര്യം വരുത്തിയിരിക്കുന്നു.”(Romans 8: )
“36 ഗുരോ, ന്യാപ്രമാണത്തിൽ ഏതു കല്പന വലിയതു എന്നു ചോദിച്ചു.
37 യേശു അവനോടു: “നിന്റെ ദൈവമായ കർത്താവിനെ നീ പൂർണ്ണഹൃദയത്തോടും പൂർണ്ണാത്മാവോടും പൂർണ്ണമനസ്സോടും കൂടെ സ്നേഹിക്കേണം.
38 ഇതാകുന്നു വലിയതും ഒന്നാമത്തേതുമായ കല്പന രണ്ടാമത്തേതു അതിനോടു സമം:
39 കൂട്ടുകാരനെ നിന്നെപ്പോലെ തന്നേ സ്നേഹിക്കേണം.
40 ഈ രണ്ടു കല്പനകളിൽ സകലന്യായപ്രമാണവും പ്രവാചകന്മാരും അടങ്ങിയിരിക്കുന്നു” എന്നു പറഞ്ഞു.”
(Matthew 22 : )
ന്യായപ്രമാണം ചട്ടങ്ങളും കല്പനകളും അടങ്ങിയതാണ് .ന്യായപ്രമാണത്തിനു കീഴിൽ നിൽക്കുന്നവർ ഒരു നിയമം തെറ്റിച്ചാൽ എല്ലാത്തിലും കുറ്റക്കാരാകുന്നു , അത് ശിക്ഷാവിധിക്കു കാരണമാകുന്നു.
എന്നാൽ യേശു ക്രിസ്തുവിൽ ഉള്ള ദൈവ സ്നേഹത്തിൽ നാം രക്ഷ പ്രാപിക്കുന്നു.