പിശാചിന്റെ പ്രവർത്തികളെ അഴിക്കുക | Destroy the works of the devil

8 പാപം ചെയ്യുന്നവൻ പിശാചിന്റെ മകൻ ആകുന്നു. പിശാചു ആദിമുതൽ പാപം ചെയ്യുന്നുവല്ലോ. പിശാചിന്റെ പ്രവൃത്തികളെ അഴിപ്പാൻ തന്നേ ദൈവപുത്രൻ പ്രത്യക്ഷനായി.(1 John 3:8 )

ദൈവപുത്രൻ പിശാചിന്റെ പ്രവർത്തികളെ അഴിപ്പാൻ വന്നത് പോലെ ഇന്ന് ദൈവ പുത്രനായ ക്രിസ്തു ഇരിക്കുന്ന ഓരോ ദൈവ മക്കളുടെയും ഉത്തരവാദിത്തമാണ് പിശാചിന്റെ പ്രവർത്തികളെ അഴിക്കുക എന്നുള്ളത് .

പഴയ നിയമ കാലഘട്ടത്തിലും ദൈവം ഇത് വെളിപ്പെടുത്തി.

6 അന്യായബന്ധനങ്ങളെ അഴിക്കുക; നുകത്തിന്റെ അമിക്കയറുകളെ അഴിക്കുക; പീഡിതരെ സ്വതന്ത്രരായി വിട്ടയക്ക; എല്ലാനുകത്തെയും തകർ‍ക്കുക; ഇതല്ലയോ എനിക്കു ഇഷ്ടമുള്ള ഉപവാസം? (Isaiah 58:6)

പിശാചിന്റെ പ്രവർത്തികൾ ഒരു വ്യക്തിയിൽ അഴിക്കാൻ ഏറ്റവും നല്ല വഴി സുവിശേഷം ആണ് .
സത്യ സുവിശേഷം നുകങ്ങളെ തകർക്കും , പിശാചിന്റെ പ്രവർത്തികളെ അഴിക്കും.

2 വചനം പ്രസംഗിക്ക; സമയത്തിലും അസമയത്തിലും ഒരുങ്ങിനിൽക്ക; സകല ദീർഘക്ഷമയോടും ഉപദേശത്തോടുംകൂടെ ശാസിക്ക; തർജ്ജനം ചെയ്ക; പ്രബോധിപ്പിക്ക.(2 Timothy 4:2)