യേശു ക്രിസ്തു വഴി ദൈവ കൃപയാൽ നാം ദൈവമക്കളായി തീരുന്നു.
“12 അവനെ കൈക്കൊണ്ടു അവന്റെ നാമത്തിൽ വിശ്വസിക്കുന്ന ഏവർക്കും ദൈവമക്കൾ ആകുവാൻ അവൻ അധികാരം കൊടുത്തു.
13 അവർ രക്തത്തിൽ നിന്നല്ല, ജഡത്തിന്റെ ഇഷ്ടത്താലല്ല, പുരുഷന്റെ ഇഷ്ടത്താലുമല്ല, ദൈവത്തിൽ നിന്നത്രേ ജനിച്ചതു.”(John 1:11–12)
അങ്ങനെ ഉള്ള നമുക്ക് പോരാട്ടമുണ്ട്.
“12 നമുക്കു പോരാട്ടം ഉള്ളതു ജഡരക്തങ്ങളോടല്ല, വാഴ്ചകളോടും അധികാരങ്ങളോടും ഈ അന്ധകാരത്തിന്റെ ലോകാധിപതികളോടും സ്വർല്ലോകങ്ങളിലെ ദുഷ്ടാത്മസേനയോടും അത്രേ.”(Ephesians 6:12)
അതിനു നമ്മൾ ചെയ്യേണ്ട 3 കാര്യങ്ങൾ : (റെഫർ Ephesians 6: )
1 ) കർത്താവിലും അവന്റെ അമിത ബലത്തിലും ശക്തിപ്പെടുവിൻ.
2 ) പിശാചിന്റെ തന്ത്രങ്ങളോടു എതിർത്തുനില്പാൻ കഴിയേണ്ടതിന്നു ദൈവത്തിന്റെ സർവ്വായുധവർഗ്ഗം ധരിച്ചുകൊൾവിൻ.
3 ) സകലപ്രാർത്ഥനയാലും യാചനയാലും ഏതു നേരത്തും ആത്മാവിൽ പ്രാർത്ഥിച്ചും അതിന്നായി ജാഗരിച്ചും കൊണ്ടു സകലവിശുദ്ധന്മാർക്കും വേണ്ടി പ്രാർത്ഥനയിൽ പൂർണ്ണസ്ഥിരത കാണിക്കുക.
ദൈവത്തിന്റെ പരിശുദ്ധാത്മാവിനാൽ നമ്മുടെ ക്രിസ്തുവിൽ ഉള്ള ആത്മ മനുഷ്യൻ ശക്തിപ്പെടണം,വളരണം.
“16 അവൻ തന്റെ മഹത്വത്തിന്റെ ധനത്തിന്നു ഒത്തവണ്ണം അവന്റെ ആത്മാവിനാൽ നിങ്ങൾ അകത്തെ മനുഷ്യനെ സംബന്ധിച്ചു ശക്തിയോടെ ബലപ്പെടേണ്ടതിന്നും” (Ephesians 3:16)
നാം ദൈവത്തിന്റെ സർവ്വായുധ വർഗ്ഗം ധരിക്കണം.
നമ്മുടെ അരെക്കു സത്യം(ദൈവ വചനം) കെട്ടണം,യേശു ക്രിസ്തു വഴി ഉള്ള നീതി എന്ന കവചം ധരിക്കണം.രക്ഷ എന്ന ശിരസ്ത്രവും ധരിക്കണം.
നാം യേശു ക്രിസ്തു വഴിയുള്ള ദൈവിക രക്ഷയിലേക്ക് കടന്നു വരണം.
അപ്പോഴേ നമ്മൾ ദൈവിക ആർമിയിൽ യഥാർത്ഥത്തിൽ ആവൂ,മെമ്പർഷിപ് കിട്ടു.
“കർത്താവു രക്ഷിക്കപ്പെടുന്നവരെ ദിനംപ്രതി സഭയോടു ചേർത്തുകൊണ്ടിരുന്നു”.(Acts 2: )
നമ്മളിൽ നുണയും അനീതിയും ആണ് വ്യാപാരിക്കുന്നതെങ്കിൽ നമ്മൾ നുണയനായി അനീതിമാനായ സാത്താൻ ൻറെ ആർമി മെമ്പർ ആയി മാറും മനുഷ്യരുടെ മുമ്പിൽ ദൈവ മക്കൾ എന്ന് പറഞ്ഞു വേഷത്തിൽ നാം നടന്നാലും, അങ്ങനെ ആവരുത്.
സമാധാനസുവിശേഷത്തിന്നായുള്ള ഒരുക്കം കാലിന്നു ചെരിപ്പാക്കണം.
സുവിശേഷം ലോകത്തിന്റെ അറ്റത്തോളം പ്രസംഗിക്കപ്പെടണം.
കാൽ ചലിക്കുന്നത് ആണ് , നമ്മെ മുന്നോട്ടു കൊണ്ട് പോകേണ്ടത് ആണ്, അതിനു പ്രൊട്ടക്ഷൻ ആണ് ചെരുപ്പ്.
സുവിശേഷത്തിനായി നാം എപ്പോഴും ഒരുക്കമുള്ളവർ ആകുക.
“2 വചനം പ്രസംഗിക്ക; സമയത്തിലും അസമയത്തിലും ഒരുങ്ങിനിൽക്ക; സകല ദീർഘക്ഷമയോടും ഉപദേശത്തോടുംകൂടെ ശാസിക്ക; തർജ്ജനം ചെയ്ക; പ്രബോധിപ്പിക്ക.”(2 Timothy 4:2)
ദുഷ്ടന്റെ(സാത്താന്റെ) തീയമ്പുകളെ ഒക്കെയും കെടുക്കുവാന്തക്കതായ വിശ്വാസം എന്ന പരിച എടുത്തുകൊണ്ടും നില്ക്കുക.
“Fear of man will prove to be a snare, but whoever trusts in the LORD is kept safe.”(Proverbs 29:25)
ദൈവത്തിൽ ഉള്ള , യേശുക്രിസ്തുവിൽ ഉള്ള വിശ്വാസം നമ്മെ രക്ഷയിലേക്കു നയിക്കുന്നു ,സുരക്ഷിതനാക്കുന്നു, നീതീകരിക്കപ്പെടുമാറാക്കുന്നു.സാത്താനോടുള്ള പോരാട്ടത്തിൽ വിജയിക്കാൻ നമ്മെ സഹായിക്കുന്നു.
നാം ദൈവവചനം എന്ന ആത്മാവിന്റെ വാളും കൈക്കൊള്ളണം.
ദുരാത്മാവ് ആയ സാത്താനെ തകർക്കാൻ അവനെ കുത്തിതുളക്കുന്ന ആത്മാവിന്റെ വാൾ എടുക്കണം.
“12 ദൈവത്തിന്റെ വചനം ജീവനും ചൈതന്യവുമുള്ളതായി ഇരുവായ്ത്തലയുള്ള ഏതു വാളിനെക്കാളും മൂർച്ചയേറിയതും പ്രാണനെയും ആത്മാവിനെയും സന്ധിമജ്ജകളെയും വേറുവിടുവിക്കുംവരെ തുളെച്ചുചെല്ലുന്നതും ഹൃദയത്തിലെ ചിന്തനങ്ങളെയും ഭാവങ്ങളെയും വിവേചിക്കുന്നതും ആകുന്നു.”(Hebrews 4:12 )
“18 സകലപ്രാർത്ഥനയാലും യാചനയാലും ഏതു നേരത്തും ആത്മാവിൽ പ്രാർത്ഥിച്ചും അതിന്നായി ജാഗരിച്ചും കൊണ്ടു സകലവിശുദ്ധന്മാർക്കും എനിക്കും വേണ്ടി പ്രാർത്ഥനയിൽ പൂർണ്ണസ്ഥിരത കാണിപ്പിൻ.”(Ephesians 6:18)
ഒരു പട്ടാളക്കാരൻ യുദ്ധമുഖത്തു എപ്പോഴും തന്റെ ലീഡർഷിപ്പ് മായും ആർമി കമാൻഡ് സെന്ററുമായും കമ്മ്യൂണിക്കേറ്റ് ചെയ്തുകൊണ്ടിരുന്നാലേ ശത്രുവിന്റെ നീക്കങ്ങൾ അറിഞ്ഞു അവനെ തകർക്കാൻ പറ്റുള്ളൂ.
അതുപോലെ നമ്മുടെ തലയായ യേശു ക്രിസ്തുവുമായി, ദൈവവുമായി,പരിശുദ്ധാത്മാവുമായി നമ്മൾ എപ്പോഴും ആശയ വിനിമയം നടത്തണം.
“7 അവനിൽ വേരൂന്നിയും ആത്മികവർദ്ധന പ്രാപിച്ചും നിങ്ങൾക്കു ഉപദേശിച്ചുതന്നതിന്നു ഒത്തവണ്ണം വിശ്വാസത്താൽ ഉറെച്ചും സ്തോത്രത്തിൽ കവിഞ്ഞും ഇരിപ്പിൻ.”(Colossians 2:7)
സാത്താനോട് എതിർത്ത് നില്ക്കാൻ ദൈവം നമ്മെ വിളിച്ചിരിക്കുന്നു.സാത്താന് മേൽ കർത്താവായ യേശു ക്രിസ്തു നമുക്ക് അധികാരം തന്നിരിക്കുന്നു.
“7 ആകയാൽ നിങ്ങൾ ദൈവത്തിന്നു കീഴടങ്ങുവിൻ; പിശാചിനോടു എതിർത്തുനില്പിൻ; എന്നാൽ അവൻ നിങ്ങളെ വിട്ടു ഓടിപ്പോകും.”(James 4:7)
“19 പാമ്പുകളെയും തേളുകളെയും ശത്രുവിന്റെ സകല ബലത്തെയും ചവിട്ടുവാൻ ഞാൻ നിങ്ങൾക്കു അധികാരം തരുന്നു; ഒന്നും നിങ്ങൾക്കു ഒരിക്കലും ദോഷം വരുത്തുകയും ഇല്ല”.(Luke 10:19)