കർത്താവിൽ എപ്പോഴും സന്തോഷിപ്പിൻ; സന്തോഷിപ്പിൻ എന്നു ഞാൻ പിന്നെയും പറയുന്നു.(Philippians 4:4)
യേശുവിനെ കർത്താവും സ്വന്തം രക്ഷിതവുമായി ദൈവകൃപയാൽ സ്വീകരിച്ച ഒരു വ്യക്തി എപ്പോഴും സന്തോഷിക്കണം.ദൈവത്തിൽ, അവിടുത്തെ വചനത്തിൽ ,അവിടുത്തെ ആത്മാവിലെ സന്തോഷിക്കണം.
10 ഞാൻ യഹോവയിൽ ഏറ്റവും ആനന്ദിക്കും; എന്റെ ഉള്ളം എന്റെ ദൈവത്തിൽ ഘോഷിച്ചുല്ലസിക്കും; മണവാളൻ തലപ്പാവു അണിയുന്നതുപോലെയും മണവാട്ടി ആഭരണങ്ങളാൽ തന്നെത്താൻ അലങ്കരിക്കുന്നതുപോലെയും അവൻ എന്നെ രക്ഷാവസ്ത്രം ധരിപ്പിച്ചു നീതി എന്ന അങ്കി ഇടുവിച്ചിരിക്കുന്നു.(Isaiah 61:10)
എന്നെ ലോകസ്ഥാപനത്തിനു മുമ്പ് ക്രിസ്തുവിൽ തിരഞ്ഞെടുത്തതിന് സന്തോഷിക്കണം , യേശു ക്രിസ്തുവിനെ സ്വന്ത രക്ഷിതാവും കർത്താവുമായി സ്വീകരിക്കാൻ കൃപ കിട്ടിയതിനും , ദൈവ വചനത്താൽ എന്നെ വീണ്ടും ജനിപ്പിച്ചതിനും, രക്ഷാവസ്ത്രം ധരിപ്പിച്ചു നീതി എന്ന അങ്കി ഇടുവിച്ചിരിക്കുന്നതിനാലും , എനിക്ക് പരിശുദ്ധാത്മാവിനെ തന്നതിനും അവിടുത്തെ കൂട്ടായ്മ തന്നതിനും ,അഭിഷേകവും ,പരിശുദ്ധാത്മ ഫലങ്ങൾ തന്നതിനും ,എന്റെ പേര് ജീവന്റെ പുസ്തകത്തിൽ എഴുതിയതിനും സന്തോഷിക്കണം , സ്വർഗ്ഗത്തിലെ സകല ആത്മികാനുഗ്രഹങ്ങൾ കൊണ്ട് ദൈവത്താൽ ക്രിസ്തുവിൽ അനുഗ്രഹിച്ചതിനാലും ,രാജകീയ പുരോഹിതവർഗവും ,ദൈവമക്കളും ,ക്രിസ്തുവിൽ ദൈവത്തിന്റെ അവകാശികളും ആക്കിയതിനും,ക്രിസ്തുവിന്റെ ശരീരമാകുന്ന സഭയിലെ അംഗവും, ക്രിസ്തുവിന്റെ അവയവും ,ദൈവരാജ്യം കാണാനും പ്രവേശിക്കാനും ഇനി അത് കൃപയാൽ സ്വന്തമാക്കാനും പോകുന്നതിനു സന്തോഷിക്കണം . എനിക്ക് ദൈവത്തിന്റെ സർവ്വായുധവർഗം ധരിക്കാനുള്ള അവകാശം തന്നതിനും ക്രിസ്തുവിന്റെ അപ്രമേയ ധനം തന്നതിനും സന്തോഷിക്കണം. യേശു ക്രിസ്തുവിന്റെ സഭയെന്ന ലോകത്തിന്റെ വെളിച്ചത്തിൽ വെളിച്ചമായി നിൽക്കുവാനും, അനേകരെ യേശു ക്രിസ്തുവിൽ നിത്യ മരണത്തിൽ നിന്ന് നിത്യ ജീവനിലേക്കു നടത്താനും കൃപ തന്നതിന് സന്തോഷിക്കണം. ദൈവത്തിന്റെ യേശുക്രിസ്തുവിലുള്ള നമ്മുടെ സകല അനുഗ്രങ്ങൾക്കും അവകാശത്തിനും കൂട്ടായ്മക്കും ജീവിതത്തിനും സന്തോഷിക്കണം.
9 യേശുവിനെ കർത്താവു എന്നു വായികൊണ്ടു ഏറ്റുപറകയും ദൈവം അവനെ മരിച്ചവരിൽ നിന്നു ഉയിർത്തെഴുന്നേല്പിച്ചു എന്നു ഹൃദയംകൊണ്ടു വിശ്വസിക്കയും ചെയ്താൽ നീ രക്ഷിക്കപ്പെടും.
10 ഹൃദയം കൊണ്ടു നീതിക്കായി വിശ്വസിക്കയും വായികൊണ്ടു രക്ഷെക്കായി ഏറ്റുപറകയും ചെയ്യുന്നു.
11 “അവനിൽ വിശ്വസിക്കുന്നവൻ ഒരുത്തനും ലജ്ജിച്ചു പോകയില്ല” എന്നു തിരുവെഴുത്തിൽ അരുളിച്ചെയ്യുന്നുവല്ലോ.(Romans 10:9-11)
എപ്പോഴും സന്തോഷിപ്പിൻ; ഇടവിടാതെ പ്രാർത്ഥിപ്പിൻ എല്ലാറ്റിന്നും സ്തോത്രം ചെയ്വിൻ; ഇതല്ലോ നിങ്ങളെക്കുറിച്ചു ക്രിസ്തുയേശുവിൽ ദൈവേഷ്ടം.(1 Thessalonians 5:16-18).