എന്നേക്കും നില നിൽക്കുന്ന ദൈവ വചനം

കിഴവി കഥകളും തത്വ ചിന്തകളും പുണ്യവാള കഥകളും ന്യൂസ്‌ പേപ്പറും വായിക്കുമ്പോൾ കുറച്ചു സമയം അതൊരു സന്തോഷം കൊടുക്കുമായിരിക്കും. എന്നാൽ അതെല്ലാം സമയ ബന്ധിതമാണ്. വീണ്ടും വീണ്ടും വായിക്കുക ആണെങ്കിൽ ബോറടിച്ചു പിന്നെ വായിക്കാൻ പറ്റില്ല. എന്നാൽ ദൈവ വചനം സമയ ബന്ധിതം അല്ല. അത് ആയിരക്കണക്കിന് വർഷം ആയാലും എത്ര വായിച്ചാലും ബോറടിക്കില്ല. കാരണം ദൈവ വചനം ജീവനും ചൈയ്തന്യവും തരുന്നു. അത് വായിക്കുമ്പോൾ വചനം നമ്മെ ശുദ്ധീകരിക്കുകയും നമ്മുടെ ആത്മാവിന് ചൈയ്തന്യവും മനസിന്‌ ജീവനും പകരുന്നു. അതു കൊണ്ടു വിശുദ്ധ ബൈബിൾ വായന ദിവസവും ശീലം ആക്കുക.