എന്താകുന്നു ക്രിസ്താനിത്വം ?എന്താകുന്നു യേശു ക്രിസ്തുവിന്റെ ശിഷ്യത്വം ?

//29 അവൻ മുന്നറിഞ്ഞവരെ തന്‍റെ പുത്രൻ അനേകം സഹോദരന്മാരിൽ ആദ്യജാതൻ ആകേണ്ടതിന്നു അവന്‍റെ സ്വരൂപത്തോടു അനുരൂപരാകുവാൻ മുന്നിയമിച്ചുമിരിക്കുന്നു.
റോമർ 8:29

30 മുന്നിയമിച്ചവരെ വിളിച്ചും വിളിച്ചവരെ നീതീകരിച്ചും നീതീകരിച്ചവരെ തേജസ്കരിച്ചുമിരിക്കുന്നു.
റോമർ 8:30//

ക്രിസ്ത്യാനിത്വം, യേശുവിന്റെ ശിഷ്യൻ ആകുക എന്നുള്ളത് ദൈവ പുത്രൻ ആകുന്ന യേശു ക്രിസ്തുവിനോട് കൃപയാൽ അനുരൂപനാകുക എന്നത് ആകുന്നു. അതിന് ദൈവ വചനം ആകുന്ന യേശു ക്രിസ്തുവെന്ന വചനം ആകുന്ന ദൈവത്തെ, ദൈവത്തിന്റെ പരിശുദ്ധ ആത്മാവിനെ കൃപയാൽ അനുസരിച്ചു നടക്കുന്നു എങ്കിലേ സാധിക്കു. ക്രിസ്ത്യാനിത്വം, ശിഷ്യത്വം ക്രിസ്തു മതത്തിൽ നടക്കുന്നതോ ആചാര അനുഷ്ടാനങ്ങൾ അനുസരിച്ചു നടക്കുന്നതോ അല്ല. പരിശുദ്ധനായ യേശു ക്രിസ്തുവിനെ അനുസരിച്ചു നടക്കുമ്പോൾ നാം കൃപയാൽ വിശുദ്ധർ ആയി മാറുന്നു ക്രിസ്തുവിനാൽ, അവിടുത്തെ ആത്മാവിനാൽ.

//14 ദൈവാത്മാവു നടത്തുന്നവർ ഏവരും ദൈവത്തിന്റെ മക്കൾ ആകുന്നു.റോമർ – അദ്ധ്യായം 8:  //