ആദത്തിന്റെ സന്തതിയും അബ്രഹാമിന്റെയും ദാവീദിന്റെയും സന്തതിയും

വിശുദ്ധ ഗ്രന്ഥമാകുന്ന ബൈബിളിൽ രേഖപ്പെടുത്തിയതായി കാണുന്നതു അവിശ്വാസം നിമിത്തം പാപം ചെയ്‌ത ആദാമിന്റെ സന്തതി എന്ന് വിളിക്കാൻ അല്ല മറിച്ചു വിശ്വാസത്താൽ ദൈവത്തെ പ്രസാദിപ്പിച്ച അബ്രഹാമിന്റെ സന്തതി എന്ന് തന്റെ ജനത്തെ വിളിക്കാൻ ആണ് ദൈവം ആഗ്രഹിക്കുന്നത്.തന്റെ പുത്രൻ ആകുന്ന ക്രിസ്തു ഭൂമിയിൽ വന്നപ്പോൾ അവിടുത്തെ അബ്രഹാമിന്റെയും ദാവീദിന്റെയും സന്തതി എന്ന് വിശേഷിപ്പിച്ചു ദൈവം അബ്രഹാമിനെയും ദാവീദിനെയും ആദരിച്ചു.അവർ കൃപയാൽ ദൈവത്തോട് വിശ്വസ്തർ ആയിരുന്നു.

 
അബ്രഹാമിന്റെ വിശ്വാസത്തെ കുറിച്ച് പറയുന്നു.
//
3 തിരുവെഴുത്തു എന്തു പറയുന്നു? “അബ്രാഹാം ദൈവത്തെ വിശ്വസിച്ചു; അതു അവന്നു നീതിയായി കണക്കിട്ടു” എന്നു തന്നേ.
റോമർ 4:3

16 അതുകൊണ്ടു കൃപാദാനം എന്നു വരേണ്ടതിന്നു വിശ്വാസത്താലത്രേ അവകാശികൾ ആകുന്നതു; വാഗ്ദത്തം സകലസന്തതിക്കും, ന്യായപ്രമാണമുള്ളവർക്കു മാത്രമല്ല, അബ്രാഹാമിന്‍റെ വിശ്വാസമുള്ളവർക്കും കൂടെ ഉറപ്പാകേണ്ടതിന്നു തന്നെ.
റോമർ 4:16

17 മരിച്ചവരെ ജീവിപ്പിക്കയും ഇല്ലാത്തതിനെ ഉള്ളതിനെപ്പോലെ വിളിക്കയും ചെയ്യുന്നവനായി താൻ വിശ്വസിച്ച ദൈവത്തിന്‍റെ ദൃഷ്ടിയിൽ അവൻ നമുക്കെല്ലാവർക്കും പിതാവാകേണ്ടതിന്നു തന്നേ. “ഞാൻ നിന്നെ ബഹുജാതികൾക്കു പിതാവാക്കിവെച്ചു” എന്നു എഴുതിയിരിക്കുന്നുവല്ലോ.
റോമർ 4:17

18 “നിന്‍റെ സന്തതി ഇവ്വണ്ണം ആകും എന്നു അരുളിച്ചെയ്തിരിക്കുന്നതുപോലെ താൻ ബഹുജാതികൾക്കു പിതാവാകും എന്നു അവൻ ആശെക്കു വിരോധമായി ആശയോടെ വിശ്വസിച്ചു.
റോമർ 4:18

19 അവൻ ഏകദേശം നൂറു വയസ്സുള്ളവനാകയാൽ തന്‍റെ ശരീരം നിർജ്ജീവമായിപ്പോയതും സാറയുടെ ഗർഭപാത്രത്തിന്‍റെ നിർജ്ജീവത്വവും ഗ്രഹിച്ചിട്ടും വിശ്വാസത്തിൽ ക്ഷീണിച്ചില്ല.
റോമർ 4:19

20 ദൈവത്തിന്‍റെ വാഗ്ദത്തത്തിങ്കൽ അവിശ്വാസത്താൽ സംശയിക്കാതെ വിശ്വാസത്തിൽ ശക്തിപ്പെട്ടു ദൈവത്തിന്നു മഹത്വം കൊടുത്തു,
റോമർ 4:20

21 അവൻ വാഗ്ദത്തം ചെയ്തതു പ്രവർത്തിപ്പാനും ശക്തൻ എന്നു പൂർണ്ണമായി ഉറെച്ചു.
റോമർ 4:21

22 അതുകൊണ്ടു അതു അവന്നു നീതിയായി കണക്കിട്ടു.
റോമർ 4:22

23 അവന്നു കണക്കിട്ടു എന്നു എഴുതിയിരിക്കുന്നതു അവനെ വിചാരിച്ചു മാത്രം അല്ല,
റോമർ 4:23

24 നമ്മെ വിചാരിച്ചുംകൂടെ ആകുന്നു. നമ്മുടെ അതിക്രമങ്ങൾ നിമിത്തം മരണത്തിന്നു ഏല്പിച്ചും നമ്മുടെ നീതീകരണത്തിന്നായി ഉയിർപ്പിച്ചുമിരിക്കുന്ന
റോമർ 4:24

25 നമ്മുടെ കർത്താവായ യേശുവിനെ മരിച്ചവരിൽനിന്നു വിശ്വസിക്കുന്ന നമുക്കും കണക്കിടുവാനുള്ളതാകയാൽ തന്നേ.
റോമർ 4:25//

അത് കൊണ്ടു നമുക്കും കൃപയാൽ യേശു ക്രിസ്തുവിലുള്ള വിശ്വാസം മൂലം അബ്രഹാമിന്റെ സന്തതികളും വാഗ്‌ദത്തിന്റെ അവകാശികളും ആയിത്തീരാം.ദൈവത്തോട് വിശ്വസ്‌തർ ആയിരിക്കാം.