ഭൂമിയിൽ സ്ത്രീയിൽ നിന്ന് ജനിച്ച എല്ലാ മനുഷ്യരും ന്യായപ്രമാണത്തിന് കീഴിൽ ആകുന്നു ജനിക്കുന്നത് .എന്നാൽ ന്യായപ്രമാണം ദൈവം കൊടുത്തത് ഇസ്രായേൽ ജനത്തിന് ആയിരുന്നു.അവർ ന്യായ പ്രമാണത്തിന്റെ ന്യായ വിധിക്കു കീഴിൽ ആയിരുന്നു യേശു ക്രിസ്തുവിന്റെ കാൽവരി യാഗം വരെ. എന്നാൽ ന്യായപ്രമാണം ലഭിച്ചിട്ടില്ലാത്ത ജാതികൾ ആയിരിക്കുന്നവർക്കു അവരുടെ മനഃസാക്ഷിയിൽ ഉള്ള ന്യായ പ്രമാണ നിയമങ്ങൾക്ക് അനുസരിച്ചു അവരെ ദൈവം ന്യായം വിധിക്കും.എന്നാൽ കർത്താവായ യേശു ക്രിസ്തു കാൽവരിയിൽ എല്ലാ മനുഷ്യർക്കും വേണ്ടി യാഗമായതിന് ശേഷം കൃപയാൽ യേശുവിന്റെ നാമത്തിൽ വിശ്വസിക്കുകയും അവിടുത്തെ കൈക്കൊള്ളുകയും ചെയ്യുന്നവർക്ക് ദൈവ മക്കൾ ആകുവാൻ യേശു കർത്താവ് അധികാരം കൊടുത്തു.അവർ പഴയ നിയമം ആകുന്ന ന്യായപ്രമാണത്തിന്റെ കീഴിൽ നിന്ന് പുതിയ നിയമം ആകുന്ന ജീവന്റെ ആത്മാവിന്റെ പ്രമാണത്തിന്റെ കീഴിൽ വന്നു.ക്രിസ്തുവിൽ മരിക്കുന്നവർക്കു ശിക്ഷാ വിധി ഇല്ല.യേശുവിൽ വിശ്വസിക്കാത്തവരുടെ ആത്മാവ് ആദാമ്യ പാപം മൂലം മൃതം ആയിരിക്കുന്നത് കൊണ്ട് അവരുടെ മനസ്സ് ആകുന്നു അവരുടെ ശരീരത്തെ നിയന്ത്രിക്കുന്നതും അവരുടെ തീരുമാനങ്ങൾ എടുക്കുന്നതും.എന്നാൽ ക്രിസ്തുവിൽ കൃപയാൽ വിശ്വസിക്കുന്നവരിൽ അവർ ദൈവ രാജ്യത്തിനകത്തു ആകുന്നത് കൊണ്ടും അവരിൽ യേശു ക്രിസ്തു കർതൃത്വം നടത്തുന്നത് കൊണ്ടും അവർ കൃപയാൽ പരിശുദ്ധാത്മാവിനെ അനുസരിച്ചു നടക്കുന്നത് കൊണ്ടും അവരുടെ ആത്മാവ് ആകുന്നു അവരുടെ മനസ്സിനെയും ശരീരത്തിനെയും നിയന്ത്രിക്കുന്നത്.
ആത്മിക നിയമങ്ങൾ
- Post author:newlifeinspirit
- Post published:April 26, 2020
- Post category:Malayalam Gospel Messages